Advertisement

നൂറുകണക്കിന് ഭവനരഹിതർക്ക് 9.5 ലക്ഷം രൂപ വീതം നൽകാൻ പദ്ധതിയിട്ട് ഒരു നഗരം

September 21, 2022
Google News 2 minutes Read

ഡെൻവർ നഗരത്തിലെ നൂറുകണക്കിന് ഭവനരഹിതർക്ക് അവർ സ്വപ്നം പോലും കാണാത്ത ഒന്നാണ് അവരെ തേടിയെത്താൻ പോകുന്നത്. കൊളറാഡോയുടെ തലസ്ഥാനത്ത് ഭവനരഹിതരായ 140 ഓളം ആളുകൾക്ക് 12,000 ഡോളർ വീതമാണ് ‘ബേസിക് ഇൻകം’ എന്ന പ്രോഗ്രാമിന് കീഴിൽ നൽകാൻ പോകുന്നത്. ഇതിൽ ഏറ്റവും കൗതുകകരമായ കാര്യം എന്താണെന്നുവെച്ചാൽ യാതൊരു നിബന്ധനകളുമില്ലാതെയാണ് ഇവർക്ക് പണം നൽകുന്നത്. നഗരത്തെ ബാധിക്കുന്ന കുതിച്ചുയരുന്ന കുറ്റകൃത്യങ്ങളുടെ നിരക്ക് നിയന്ത്രിക്കാനും ഭവനരഹിതരായ ആളുകൾക്ക് സുരക്ഷിതമായ ഒരിടം നൽകുക എന്നതുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് എന്ന് വിദേശമാധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.

ഡെൻവർ നിവാസിയായ മാർക്ക് ഡോണോവനും മേയറുടെ ഓഫീസും ചേർന്നാണ് ഈ പദ്ധതി സ്ഥാപിച്ചത്. ഇതിന്റെ ഭാഗമായി വീടില്ലാത്ത നൂറുകണക്കിന് പൗരന്മാർക്ക് പ്രതിമാസം പണം നൽകും.
വൃത്തിഹീനമായ ക്യാമ്പുകളിൽ താമസിക്കുന്നവരെ സഹായിക്കുന്നതിനു പുറമേ, മതം, ലൈംഗിക ആഭിമുഖ്യം, വംശം, വർഗം അല്ലെങ്കിൽ ലിംഗ സ്വത്വം എന്നിവ കാരണം സമൂഹത്തിൽ അടിച്ചമർത്തൽ അഭിമുഖീകരിക്കുന്നവർക്കും ഈ പദ്ധതി ഉപകാരപ്രദമാകും.

അമേരിക്കൻ റെസ്‌ക്യൂ പ്ലാൻ ആക്ടിൽ നിന്ന് ഈ പ്രോഗ്രാമിന് ധനസഹായം നൽകുന്നതിനായി ഇതിനകം 2 മില്യൺ ഡോളർ അനുവദിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്. മൊത്തം പ്രോഗ്രാമിന് 9 മില്യൺ ഡോളർ വരെ ചിലവാകും. 820 പേരെ സഹായിക്കാനാണ് ലക്ഷ്യമിടുന്നതെങ്കിലും ഏകദേശം 140 പേർക്ക് 2 മില്യൺ ഡോളർ നൽകും.

Story Highlights: A city is planning to give hundreds of homeless people Rs 9.5 lakh each

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here