Advertisement

ആറ്റിങ്ങലിൽ 500 രൂപ നോട്ടുകെട്ടുകൾ പെട്ടിയിൽ ഒഴുകിയെത്തി; പരിശോധിച്ചപ്പോൾ ട്വിസ്റ്റ്

September 21, 2022
Google News 1 minute Read

തിരുവനന്തപുരം ആറ്റിങ്ങൽ മാമത്ത് കഴിഞ്ഞ ദിവസം നാട്ടുകാരുണർന്നത് ഭാഗ്യം തേടിയെയെത്തിയെന്ന വാർത്ത കേട്ടാണ്.‌ മാമം ആറിലൂടെ ഒഴുകിയെത്തിയ നോട്ടുകെട്ടുകൾ സൂക്ഷ്മമായിപരിശോധിച്ചപ്പോൾ പ്രദേശവാസികൾക്ക് കാര്യം പിടികിട്ടി. കൗതുകവും പ്രതീക്ഷയും നിരാശയായി മാറിയ സംഭവം എന്താണെന്ന് കാണാം.

കഴിഞ്ഞദിവസം രാവിലെ ആറ് മണിക്കാണ് മാമം ആറ്റിൽ കുളിക്കാനിറങ്ങിയ കെട്ടിടനിർമാണ തൊഴിലാളി ബിനു രാമചന്ദ്രൻ രണ്ട് പെട്ടികൾ കല്ലിൽ തടഞ്ഞുകിടക്കുന്നത് കണ്ടത്. ആളുകളെ കൂട്ടി തുറന്നു നോക്കുമ്പോൾ അഞ്ഞൂറ് രൂപയുടെ നോട്ടുകെട്ടുകൾ.

എന്നാൽ സൂക്ഷിച്ച് നോക്കിയപ്പോഴാണ് കാര്യം മനസിലായത്. സംഗതി വ്യാജനാണ്. ഒന്നുകൂടി നോക്കുമ്പോൾ ‘ഫോർ ഷൂട്ടിങ് ഒൺലി’ എന്ന എഴുത്ത് വ്യക്തം. ഷൂട്ടിങ്ങിനായി അച്ചടിച്ച നോട്ടുകളാണ്. സമീപത്തുള്ള മാമം പാലത്തിൽ നിന്നും പെട്ടികൾ വീണുപോയതാകാം എന്നാണ് പ്രാഥമികനിഗമനം. ആറ്റിങ്ങൽ പൊലീസെത്തി നോട്ട് കെട്ടുകൾ സ്റ്റേഷനിലേക്ക് മാറ്റി.

Story Highlights: attingal currency note floating

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here