പ്രവാസി തൊഴിലാളികളുടെ ബുക്കിംഗ് ഇ – സർവീസ് ആരംഭിച്ചെന്ന് ബഹ്റൈൻ ആരോഗ്യ മന്ത്രാലയം

ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ പ്രവാസി തൊഴിലാളികളുടെ ബുക്കിംഗ് ഇ-സർവീസ് ആരംഭിച്ചതായി ബഹ്റൈൻ ആരോഗ്യ മന്ത്രാലയം മെഡിക്കൽ കമ്മീഷൻ മേധാവി അറിയിച്ചു. ദേശീയ പോർട്ടൽ വഴി ഗാർഹിക തൊഴിലാളികളുടെ മെഡിക്കൽ പരിശോധനയ്ക്കുള്ള ബുക്കിംഗ് സേവനം ആരംഭിക്കുന്നതായാണ് ആരോഗ്യ മന്ത്രാലയത്തിന്റെ മെഡിക്കൽ കമ്മീഷൻ മേധാവി ഡോ. ഐഷ അഹമ്മദ് ഹുസൈൻ അറിയിച്ചത്. ( Bahrain Ministry of Health has launched e-booking service for expatriate workers ).
ആരോഗ്യ കേന്ദ്രങ്ങളിലെ സമ്മർദ്ദം ഒഴിവാക്കുക, പൗരന്മാർക്കും പ്രവാസികൾക്കും നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുക, രാജ്യത്തിലെ എല്ലാ പ്രവാസി തൊഴിലാളികൾക്കും സമഗ്രമായ ഒരു ഡാറ്റാബേസ് ശക്തിപ്പെടുത്തുക തുടങ്ങിയവയാണ് ഈ സേവനത്തിലൂടെ ലക്ഷ്യമിടുന്നത്. സ്ഥലവും ചെലവും കണക്കിലെടുത്ത് ഇഷ്ടപ്പെട്ട ആരോഗ്യ കേന്ദ്രം തിരഞ്ഞെടുക്കാനും, ബുക്ക് ചെയ്യാനും, അപ്പോയിന്റ്മെന്റ് മാറ്റാനും, മെഡിക്കൽ പരിശോധനയുടെയും ഫിറ്റ്നസ് സർട്ടിഫിക്കറ്റിന്റെയും ഫലങ്ങൾ പ്രിന്റ് ചെയ്യുവാനും ഈ ഓൺലൈൻ സേവനം പ്രയോജനപ്പെടുത്താ൦.
ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി, ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി, ആരോഗ്യ പ്രൊഫഷനുകളും സേവനങ്ങളും നിയന്ത്രിക്കുന്നതിനുള്ള ദേശീയ അതോറിറ്റി എന്നീ മന്ത്രാലയങ്ങളുടെ കൂട്ടായ മികച്ച പ്രവർത്തനങ്ങളേയും മെഡിക്കൽ മേധാവി പ്രശംസിച്ചു.
Story Highlights: Bahrain Ministry of Health has launched e-booking service for expatriate workers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here