ഡല്‍ഹിയില്‍ റോഡരികില്‍ ഉറങ്ങിക്കിടന്നവര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; നാല് മരണം

ഡല്‍ഹി സീമാപുരിയില്‍ ഉറങ്ങി കിടന്നവരുടെ ഇടയിലേക്ക് വാഹനംപാഞ്ഞുകയറി നാല് മരണം. ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോഡ് ഡിവൈറിനരികെ ഉറങ്ങിക്കിടന്നവരാണ് മരിച്ചത്. ഇവര്‍ക്കിടയിലേക്ക് അമിത വേഗത്തിലെത്തിയ ട്രക്ക് ഇടിച്ചുകയറുകയായിരുന്നു.
ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസ് ഡിപ്പോയ്ക്ക് സമീപമാണ് അപകടം നടന്നത്. കരിം (52), ഛോട്ടേ ഖാന്‍ (25), ഷാ ആലം (38), രാഹു (45) എന്നിവരാണ് മരിച്ചത്. 16കാരനായ മനീഷ്, പ്രദീപ് എന്നിവര്‍ക്കാണ് പരുക്കേറ്റത്.
Read Also: ആഴ്ചകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ കണ്ടെത്തിയത് അധ്യാപകന്റേയും വിദ്യാര്‍ത്ഥിയുടേയും മൃതദേഹം; ദുരൂഹത
സംഭവത്തിന് ശേഷം ഡ്രൈവര്‍ ട്രക്കുമായി ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി.
Story Highlights: delhi seemapuri accident 4 died
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here