ഏറ്റവും ധനികനായ എന്‍ആര്‍ഐ ആയി വിനോദ് ശാന്തിലാല്‍ അദാനി; ഗൗതം അദാനിയുടെ സഹോദരന്

ഏറ്റവും ധനികനായ എന്‍ആര്‍ഐയായി വിനോദ് ശാന്തിലാല്‍ അദാനി. അദാനി ഗ്രൂപ്പ് ചെയര്മാന് ഗൗതം അദാനിയുടെ മൂത്ത സഹോദരനാണ് വിനോദ് ശാന്തിലാല്‍ അദാനി. ഐഐഎഫ്എല്‍ വെല്‍ത്ത് ഹുറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റാണ് ഏറ്റവും ധനികനായ എന്‍ആര്‍ഐയായി വിനോദിന്റെ പേര് പട്ടികപ്പെടുത്തിയത്. (Gautam Adani’s elder brother Vinod Shantilal Adani becomes the richest NRI)
വിനോദ് ശാന്തിലാല്‍ അദാനിയുടെ സ്വത്ത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ 850 ശതമാനത്തോളം വര്‍ധിച്ചെന്നാണ് ഹുറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് കണ്ടെത്തുന്നത്. വിനോദ് അദാനിയുടെ ആസ്തി അഞ്ച് വര്‍ഷങ്ങള്‍ കൊണ്ട് 151,200 കോടി രൂപയില്‍ നിന്ന് 169,000 കോടി രൂപയായി ഉയര്‍ന്നു. ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ വിനോദ് ശാന്തിലാല്‍ അദാനി ആറാം സ്ഥാനത്താണുള്ളത്.
അതേസമയം ലോക കോടീശ്വരന്മാരുടെ പട്ടികയില്‍ ഗൗതം അദാനി രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. അദാനി ഗ്രൂപ്പിന്റെ ചെയര്‍പേഴ്സണും ഇന്ത്യന്‍ ശതകോടീശ്വരനുമായ ഗൗതം അദാനി ആമസോണിന്റെ ജെഫ് ബെസോസിനെ മറികടന്നാണ് ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പന്നനായത്. ഫോര്‍ബ്സിന്റെ റിപ്പോര്‍ട്ട് പ്രകാരം 273.5 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ലോകത്തിലെ ഏറ്റവും വലിയ ധനികനായി തുടരുന്ന ടെസ്ല സിഇഒ ഇലോണ്‍ മസ്കിന് തൊട്ടു പിറകിലാണ് അദാനി.
2022 സെപ്റ്റംബര്‍ 16 വരെ അദാനിയുടെ ആസ്തി 155.7 ബില്യണ്‍ ഡോളറാണ്. ഓരോ ബിസിനസ്സ് മേഖലയിലും അദാനി ഗ്രൂപ്പ് ഇന്ത്യയില്‍ മുന്‍നിരയില്‍ എത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ കമ്പനിയാണ് അദാനി ഗ്രൂപ്പ്. അദാനി എന്റര്‍പ്രൈസസ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി പോര്‍ട്ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍, അദാനി പവര്‍, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി ട്രാന്സ്മിഷന് എന്നിവയാണ് അദാനി ഗ്രൂപ്പിന്റെ മറ്റ് കമ്പനികള്‍.
Story Highlights: Gautam Adani’s elder brother Vinod Shantilal Adani becomes the richest NRI
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here