ആകെ 150 കോടി വിലവരുന്ന 23 കിലോ ഹെറോയിന്‍; തിരുവനന്തപുരത്ത് വന്‍ മയക്കുമരുന്ന് വേട്ട

തിരുവനന്തപുരത്ത് വന്‍ മയക്കുമരുന്ന് വേട്ട. ബാലരാമപുരത്ത് സ്വകാര്യ ആശുപത്രിക്ക് സമീപത്ത് നിന്നാണ് മയക്കുമരുന്നു പിടിച്ചത്. 23 കിലോയോളം ഹെറോയിനാണ് പിടികൂടിയത്. രണ്ട് തിരുവനന്തപുരം സ്വദേശികള്‍ പിടിയിലായിട്ടുണ്ട്. തിരുമല സ്വദേശി രമേശ്, ശ്രീകാര്യം സ്വദേശി സന്തോഷ് എന്നിവരാണ് അറസ്റ്റിലായത്. (heroin worth 150 crore seized from thiruvananthapuram)
വിപണിയില്‍ 150 കോടിയിലധികം വില വരുന്ന ഹെറോയിനാണ് പ്രതികള്‍ സൂക്ഷിച്ചിരുന്നത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഡിആര്‍ഐയാണ് പരിശോധന നടത്തിയത്. മയക്കുമരുന്ന് എത്തിച്ചത് ആഫ്രിക്കയില്‍ നിന്നാണെന്നാണ് പ്രാഥമിക നിഗമനം. ബാലരാമപുരത്ത് വാടകയ്ക്ക് എടുത്ത കെട്ടിടത്തിലാണ് കോടികള്‍ വില വരുന്ന ഹെറോയിന്‍ സൂക്ഷിച്ചിരുന്നത്.
Story Highlights: heroin worth 150 crore seized from thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here