സൗദി ദേശീയദിനം: വിസ്മയക്കാഴ്ചയായി ജിദ്ദയിലെ വ്യോമാഭ്യാസ പ്രകടനം

സൗദി അറേബ്യയുടെ 92-ാംത് ദേശീയ ദിനത്തോടനുബന്ധിച്ചുള്ള ജിദ്ദയിലെ വ്യോമാഭ്യാസ പ്രകടനം ശ്രദ്ധ നേടുന്നു. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ എയര്‍ ഷോയില്‍ സൗദി യുദ്ധവിമാനങ്ങളും സൈനിക, സിവില്‍ വിമാനങ്ങളും പങ്കെടുത്തു. വൈകീട്ട് നാലര മുതല്‍ ഒരു മണിക്കൂര്‍ സമയമാണ് വ്യോമാഭ്യാസ പ്രകടനം നീണ്ടുനിന്നത്. (Saudi Arabia witnessing largest ever National Day celebrations air show)
സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് ഗംഭീരമായ എയര്‍, മറൈന്‍ ഷോകളാണ് നടന്നുവരുന്നത്. രാജ്യത്തുടനീളമുള്ള 13 പ്രധാന നഗരങ്ങളിലായി 34 പ്രകടനങ്ങളാണ് സംഘടിപ്പിക്കപ്പെട്ടത്. റിയാദ്, ജിദ്ദ, അല്‍ഖോബാര്‍, ദമാം, ജുബൈല്‍ എന്നിവയുള്‍പ്പെടെ രാജ്യത്തെ 13 നഗരങ്ങളിലും അല്‍അഹ്‌സ, തായിഫ്, തബൂക്ക്, അബഹ തുടങ്ങിയ പ്രദേശങ്ങളിലും വ്യോമാഭ്യാസ പ്രകടനം നടന്നു.
Read Also: ഒമാനിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് പ്രവാസികള്‍ മരിച്ചു
ഈ മാസം 26 വരെ സൗദിയില്‍ ആഘോഷപരിപാടികള്‍ നടക്കും. ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാനായി രാജ്യത്തെ പ്രധാന 18 നഗരങ്ങളില്‍ ഗംഭീര കരിമരുന്ന് പ്രയോഗവുമുണ്ടാകും. വെള്ളിയാഴ്ച രാത്രി 9 മണി മുതല്‍ റിയാദ്, ബുറൈദ, അല്‍കോബാര്‍, മദീന, അബഹ, അല്‍ബാഹ, നജ്‌റാന്‍, ജിസാന്‍, ഹായില്‍, അറാര്‍, സകാക, തബൂക്ക്, ജിദ്ദ, തായിഫ്, അല്‍ഹസ, ഉനൈസ, ഹഫര്‍ അല്‍ബാത്തിന്‍, ദമാം തുടങ്ങിയ നഗരങ്ങളിലാണ് കരിമരുന്ന് പ്രയോഗം നടക്കുക.
Story Highlights: Saudi Arabia witnessing largest ever National Day celebrations air show
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here