ഒമാനിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് പ്രവാസികള്‍ മരിച്ചു

ഒമാനിലുണ്ടായ രണ്ട് വാഹനാപകടങ്ങളില്‍ കാസര്‍ഗോഡ് സ്വദേശികളായ രണ്ട് പ്രവാസികള്‍ മരിച്ചു. ബര്‍ക്കയിലുണ്ടായ അപകടത്തില്‍ മഞ്ചേശ്വരം സ്വദേശി മുഹമ്മദ് ഇസ്മായില്‍, മസ്‌കറ്റിലുണ്ടായ വാഹനാപകടത്തില്‍ കുമ്പള സ്വദേശി മൊയ്തീന്‍ എന്നിവരാണ് മരിച്ചത്. (two Malayalis died in oman accident)
മഞ്ചേശ്വരം മജിബയിലെ നയിമുളി വീട്ടില്‍ മുഹമ്മദ് ഇസ്മായില്‍ തിങ്കളാഴ്ച നടന്ന വാഹനാപകടത്തിലാണ് മരിച്ചത്. 65 വയസായിരുന്നു. താഹിറ ബാനുവാണ് ഭാര്യ. മുഹമ്മദ് അബൂബക്കറിന്റേയും ബീപാത്തുമയുടേയും മകനാണ്.
റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് മൊയ്തീന്‍ അപകടത്തില്‍പ്പെടുന്നത്. 57 വയസായിരുന്നു. പരേതനായ പട്ടാമ്പി കുഞ്ഞഹമ്മദിന്റെ മകനാണ്. റംലയാണ് ഭാര്യ. റാസിഖ്, റൈനാസ് എന്നിവര്‍ മക്കളാണ്. മറിയമ്മയാണ് മാതാവ്.
Story Highlights: two Malayalis died in oman accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here