മാനദണ്ഡങ്ങൾ പാലിക്കാതെ സന്ദർശക വിസയിൽ ബഹ്റൈനിൽ എത്തുന്നവരെ കൂട്ടത്തോടെ തിരിച്ചയക്കുന്നു

ബഹ്റൈൻ അധികൃതർ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാതെ സന്ദർശക വിസയിൽ എത്തുന്നവരെ ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് തിരിച്ചയക്കുന്നു. മലയാളികൾ ഉൾപ്പടെയുള്ള നൂറിലധികം പേരെയാണ് തിങ്കളാഴ്ച മാത്രം നാട്ടിലേക്ക് തിരിച്ചയച്ചത്. കഴിഞ്ഞ ദിവസങ്ങളിലായി വിവിധ വിമാനങ്ങളിലെത്തിയ ഈ യാത്രക്കാർ വിമാനത്താവളത്തിലെ ഡിപ്പാർച്ചർ ഹാളിലാണ് കഴിഞ്ഞത്. ഇവർക്കുള്ള ഭക്ഷണം വിമാനക്കമ്പനികളാണ് നൽകിയത്. ( Those arriving in Bahrain on visiting visas are deported ).
ബാങ്ക് സ്റ്റേറ്റ്മെന്റ്, ഹോട്ടൽ ബുക്കിങ്, കൈവശം നിശ്ചിത തുക, റിട്ടേൺ ടിക്കറ്റ് എന്നിവയാണ് ബഹ്റൈനിലേക്ക് സന്ദർശക വിസയിൽ വരുന്നവർ കരുതേണ്ട കാര്യങ്ങൾ. എന്നാൽ, ഒരേ രേഖയിൽതന്നെ പേരും വിലാസവും മാറ്റി പല യാത്രക്കാർക്ക് കൊടുക്കുന്ന ട്രാവൽ ഏജന്റുമാരുമുണ്ട്. പേരും വിലാസവും മാറ്റി ഒരു ബാങ്ക് സ്റ്റേറ്റ്മെന്റ് തന്നെയായിരിക്കും മറ്റുള്ളവർക്കും നൽകുന്നത്.
Read Also: ബഹ്റൈനും ഇസ്രായേലും തമ്മിൽ സഹകരണക്കരാർ
ചിലരുടെ ബാങ്ക് സ്റ്റേറ്റ്മെന്റിൽ ഒരു ലക്ഷവും രണ്ടു ലക്ഷവുമൊക്കെയുണ്ടെന്ന് കാണിക്കും. എന്നാൽ, ബഹ്റൈനിൽ എമിഗ്രേഷൻ അധികൃതർ പരിശോധിക്കുമ്പോൾ പണം കൈവശമുണ്ടാകില്ല. ഇത്തരക്കാരെ ബഹ്റൈനിൽ ഇറങ്ങാൻ അനുവദിക്കില്ലെന്നതാണ് രാജ്യത്തിന്റെ നിലപാട്. ഇവർക്ക് അടുത്ത വിമാനത്തിൽത്തന്നെ തിരിച്ചുപോകേണ്ട ദുരവസ്ഥയുണ്ടാകും.
വിനോദസഞ്ചാരം ഉദ്ദേശിച്ച് ഒരു വർഷത്തെ വിസ ബഹ്റൈൻ അനുവദിക്കാറുണ്ട്. ഇത് ദുരുപയോഗംചെയ്യുന്നവരാണ് പിടിക്കപ്പെടുന്നവരിൽ ഏറെയും. വൃത്തിയായി വസ്ത്രധാരണം നടത്താതെ വരുന്നവരെ ഒറ്റനോട്ടത്തിൽത്തന്നെ ജോലി അന്വേഷിച്ചുവരുന്നവരാണെന്ന് തിരിച്ചറിയാൻ സാധിക്കും. ജോലി അന്വേഷിച്ച് ബഹ്റൈനിൽ എത്തുന്നവരാണ് തിരിച്ചുപോകേണ്ടിവരുന്നവരിൽ അധികവും.
Story Highlights: Those arriving in Bahrain on visiting visas are deported
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here