Advertisement

വഴിതെറ്റിയ ആനക്കുട്ടി തിരികെ അമ്മയുടെ അടുത്തേക്ക്; തുമ്പികൈ ഉയർത്തി സല്യൂട്ട് ചെയ്ത് പിടിയാന

September 22, 2022
Google News 8 minutes Read

ആനകൾ സാധാരണയായി കൂട്ടത്തോടെയാണ് സഞ്ചരിക്കാറുള്ളത്. ഇടയ്ക്ക് ഇവ കൂട്ടം തെറ്റിപോകാറുണ്ട്. അത്തരത്തിൽ കൂട്ടം തെറ്റിപ്പോയ കുട്ടിയാനയെ തിരികെ അമ്മയുടെ അടുത്തേക്ക് എത്തിച്ചിരിക്കുകയാണ് പാണ്ടലൂരിലെ തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ. രണ്ടാഴ്ച മാത്രം പ്രായമുള്ള ആനക്കുട്ടിയെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ അമ്മയോടൊപ്പം ചേർത്തത്.

കൂട്ടം തെറ്റിയ കുട്ടിയാനയെ പിന്തുടരുകയും നഷ്ടപ്പെട്ട കുഞ്ഞിനെ അമ്മയുടെ സ്നേഹനിർഭരമായ പരിചരണത്തിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്തുവെന്ന് വനം വകുപ്പിലെ അഡീഷണൽ ചീഫ് സെക്രട്ടറി സുപ്രിയ സാഹു ആനക്കുട്ടിയുടെ വിഡിയോ പങ്കിട്ടുകൊണ്ട് ട്വിറ്ററിൽ കുറിച്ചു.

Story Highlights: Baby elephant separated from herd reunited with its mother in TN

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here