Advertisement

മത്സ്യത്തൊഴിലാളികൾക്കുള്ള ധനസഹായ വിതരണം; 45 പേർക്ക് കൂടി പണം വിതരണം ചെയ്തു

September 22, 2022
Google News 1 minute Read

മത്സ്യത്തൊഴിലാളികൾക്കുള്ള ധനസഹായം 45 പേർക്ക് കൂടി വിതരണം ചെയ്തു. അടുത്ത ഘട്ടത്തിൽ 150 പേർക്ക് ധനസഹായം കൈമാറുമെന്ന് ചെയ്യുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

കടലാക്രമണം മൂലം വീട് നഷ്ടപ്പെട്ടവരെ വാടകവീടുകളിലേക്ക് മാറ്റാനുള്ള ധനസഹായമാണിത്. ആകെ 284 പേർക്കാണ് വിതരണം ചെയ്യണ്ടത്. മത്സ്യത്തൊഴിലാളികളുടെ നിസഹകരണം മൂലം പദ്ധതി പ്രതിസന്ധിയിലായിരുന്നു.

Read Also: മത്സ്യത്തൊഴിലാളികൾ ഒറ്റയ്ക്കല്ല, സർക്കാരും ജനങ്ങളും ഒപ്പമുണ്ട്; മുഖ്യമന്ത്രി

മത്സ്യത്തൊഴിലാളികൾ ക്യാമ്പുകളിൽ കഴിയേണ്ടവരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. മത്സ്യത്തൊഴിലാളികൾക്കുള്ള ഭാവനസമുച്ചയം ഉടൻ നിർമാണം ആരംഭിക്കും. . കഴിയാവുന്നത്ര വേഗത്തിൽ എല്ലാവരെയും പുനരധിവാസിപ്പിക്കും. യുദ്ധകാലടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഒരു സർക്കാരും ചെയ്യാത്ത തരത്തിലുള്ള സഹായമാണ് ഓഖി ദുരന്ത സമയത്ത് സർക്കാർ നൽകിയത്. പ്രതിസന്ധികളിൽ മത്സ്യതൊഴിലാളികൾ ഒറ്റക്കല്ലെന്നും സർക്കാരും ജനങ്ങളും ഒപ്പമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Story Highlights: Fisherman Compensation Distribution

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here