Advertisement

‘ജിതിനെ വിട്ടയച്ചില്ലെങ്കില്‍ നിയമം കൈയിലെടുക്കും’; തീക്കൊള്ളി കൊണ്ട് തല ചൊറിയരുതെന്ന് സുധാകരന്‍

September 22, 2022
2 minutes Read

എകെജി സെന്റര്‍ ആക്രമിച്ച പൊലീസ് അറസ്റ്റ് ചെയ്ത യൂത്ത് കോണ്‍ഗ്രസ് നേതാവിനെ വിട്ടയച്ചില്ലെങ്കില്‍ നാളെ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. നിയമം കൈയിലെടുക്കാന്‍ പോലും മടിക്കില്ലെന്നും ഭരണകക്ഷി അപകടകരമായ സാഹചര്യത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്നും കെ സുധാകരന്‍ പറഞ്ഞു. ( k sudhakaran against youth congress leader arrest)

ജിതിന്‍ കുറ്റം സമ്മതിച്ചു എന്ന് ക്രൈംബ്രാഞ്ച് പറയുന്നത് അംസംബന്ധമാണെന്ന് കെ സുധാകരന്‍ പറയുന്നു. തീ കൊള്ളികൊണ്ട് സര്‍ക്കാര്‍ തല ചൊറിയരുതെന്നും തലപൊള്ളുമെന്നും സുധാകരന്‍ പറഞ്ഞു.

Read Also: ജിതിന്‍ ചോദ്യം ചെയ്യലിനെത്തിയത് ഫോണ്‍ ഫോര്‍മാറ്റ് ചെയ്ത്; ദൃശ്യങ്ങളിലെ ഷൂവും ടീ ഷര്‍ട്ടും നിര്‍ണായകമായി; ഒടുവില്‍ പ്രതിയെ കിട്ടിയത് ഇങ്ങനെ

ഭാരത് ജോഡോ യാത്ര പ്രചാരണ ബോര്‍ഡില്‍ സവര്‍ക്കറുടെ ചിത്രം വന്ന സംഭവത്തിലും കെ സുധാകരന്‍ പ്രതികരണം രേഖപ്പെടുത്തി. ഇത് അറിയാതെ സംഭവിച്ചുപോയതാണ്. സസ്‌പെന്‍ഷന്റെ ആവശ്യമില്ലെന്നും നടപടി പിന്‍വലിക്കുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Story Highlights: k sudhakaran against youth congress leader arrest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top