മൂന്നാം കൺമണിയെ വരവേൽക്കാനൊരുങ്ങി മാർക്ക് സക്കർബർഗ്

മാർക്ക് സക്കർബർഗും പ്രസില ചാനും മൂന്നാമത്തെ കൺമണിയെ വരവേൽക്കാനൊരുങ്ങുന്നു. സക്കർബർഗ് തന്നെയാണ് ഇക്കാര്യം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. ( mark zuckerberg and priscilla chan expect 3rd baby )
ഒരുപാട് സ്നേഹം. അടുത്ത വർഷത്തോടെ മാക്സിനും ഓഗസ്റ്റിനും ഒരു കുഞ്ഞു സഹോദരി വരും- സക്കർബർഗ് കുറിച്ചു.
2012 ലാണ് സക്കർബർഗും പ്രസില ചാനും വിവാഹിതരാകുന്നത്. ഇരുവർക്കും ഓഗസ്റ്റെന്നും മാക്സിമയെന്നും പേരുള്ള രണ്ട് പെൺമക്കളുമുണ്ട്. ഹവാർഡ് സർവകലാശാലയിലെ വിദ്യാർത്ഥികളായിരുന്ന സക്കർബർഗും പ്രസിലയും 2003 മുതൽ പ്രണയത്തിലായിരുന്നു. അടുത്തിടെയാണ് ഇരുവരുടേയും പത്താം വിവാഹ വാർഷികം കഴിഞ്ഞത്.
മൂൻപ് ബ്ലൂംബർഗ് ബില്യണെയറുടെ പട്ടികയിൽ മുൻനിരയിൽ ഇടം നേടയിരുന്ന മാർക്ക് സക്കർബർഗിന്റെ സ്ഥാനം ഇന്ന് ആദ്യ 20 ന് അകത്താണ്. അടുത്തിടെയായി സക്കർബർഗിന്റെ വരുമാനത്തിൽ വന്ന ഇടിവാണ് സക്കർബർഗിനെ പിൻനിരയിലേക്ക് തള്ളിയത്. മെറ്റയ്ക്ക് 68.3 ബില്യണിന്റെ നഷ്ടം സംഭവിച്ചുവെന്നാണ് റിപ്പോർട്ട്.
Story Highlights: mark zuckerberg and priscilla chan expect 3rd baby
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here