തിരുപ്പതി ക്ഷേത്രത്തിനായി ഒരു കോടി രൂപ സംഭാവന നൽകി മുസ്ലിം ദമ്പതികൾ

തിരുപ്പതി ക്ഷേത്രത്തിനായി ഒരു കോടി രൂപ സംഭാവന നൽകി ചെന്നൈ സ്വദേശികളായ ദമ്പതികൾ. അബ്ദുൽ ഖാനിയും സുബീന ബാനുവും തിരുമല തിരുപതി ദേവസ്ഥാനത്ത് എത്തിയാണ് സംഭാവന കൈമാറിയത്. ( muslim couple donate 1 crore for tirumala temple )
തിരുമലയിലെ പത്മാവതി റെസ്റ്റ് ഹൗസിലേക്ക് 87 ലക്ം രൂപയുടെ ഫർണീച്ചറും പാത്രങ്ങളുമാണ് സുബീനയും അബ്ദുലും നൽകിയത്. ഇതിനൊപ്പം എസ് വി അന്ന പ്രസാദം ട്രസ്റ്റിലേക്ക് 15 ലക്ഷത്തിന്റെ ഡിമാൻഡ് ഡ്രാഫ്റ്റും നൽകി.
തിരുമല തിരുപതി ദേവസ്ഥാനം എക്സിക്യൂട്ടിവ് ഓഫിസർ എവി ധർമ റെഡ്ഡിയാണ് തിരുമല ദേവനുള്ള കാണിക്ക ഏറ്റുവാങ്ങിയത്.
Read Also: തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി; വിഡിയോ
A Chennai-based couple Subeena Banu & Abdul Ghani donated Rs 1 cr to Tirumala Tirupati Devasthanams
— ANI (@ANI) September 20, 2022
The donation includes Rs 87 lakh worth of furniture & utensils for the newly constructed Padmavathi Rest House & a DD for Rs 15 lakh towards SV Anna Prasadam Trust (20.09) pic.twitter.com/jdZBfYyJAb
ആന്ധ്ര പ്രദേശിലെ ചിറ്റൂർ ജില്ലയിലെ തിരുമലയിലാണ് ലോക പ്രശസ്ത ഹൈന്ദവ തീർത്ഥാടന കേന്ദ്രമായ വെങ്കിടേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ ചെന്നൈയിൽ നിന്നുള്ള ഒരു വിശ്വാസി 9.2 കോടി രൂപയാണ് ക്ഷേത്രത്തിൽ കാണിക്കയായി സമർപ്പിച്ചത്.
Story Highlights: muslim couple donate 1 crore for tirumala temple
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here