ആക്രമണത്തിന് പിന്നിലെ മുഴുവന്‍ പേരെയും കണ്ടെത്തും; കള്ളപ്രചാരകര്‍ക്കുള്ള മറുപടിയെന്ന് എം.വി ഗോവിന്ദന്‍

എകെജി സെന്റര്‍ ആക്രമണ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിന്‍ അറസ്റ്റിലായതിന് പിന്നാലെ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. കള്ളപ്രചാരകര്‍ക്കുള്ള മറുപടിയാണ് ക്രൈംബ്രാഞ്ച് നടപടി. ആക്രമണം ഒരാള്‍ ഒറ്റയ്ക്ക് ചെയ്തതല്ല. പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും കണ്ടെത്തുമെന്നും എം.വി ഗോവിന്ദന്‍ ട്വന്റിഫോറിനോട് പറഞ്ഞു.
‘എകെജി സെന്റര്‍ ആക്രമണം നടന്നപ്പോള്‍ സിപിഐഎം തന്നെ ചെയ്യിച്ചതാണെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. കൊലപാതകം നടന്നാലും സിപിഐഎം ചെയ്തതാണെന്നാണ് ആരോപിക്കുന്നത്. ഇത് ശീലമായ രീതിയാണ്. തീരുമാനിച്ച് പറയുന്നത് പോലെയാണ്.
ആക്രമണം ആസൂത്രണം ചെയ്തവരിലേക്ക് എത്താതിരിക്കാന്‍ അന്വേഷണത്തെ വഴിതിരിച്ചുവിടാനുള്ള ശ്രമം നടക്കുന്നുണ്ട്. ഇതൊരാള്‍ ഒറ്റയ്ക്ക് ചെയ്ത സംഭവമല്ല. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും കണ്ടെത്തും. എല്ലാ തരത്തിലുള്ള കള്ളപ്രചാരകര്‍ക്കുമുള്ള മറുപടിയാണിത്. ‘ അദ്ദേഹം പറഞ്ഞു.
Read Also: എകെജി സെന്റര്‍ ആക്രമണം: യൂത്ത് കോണ്‍ഗ്രസ് നേതാവ് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍
മണ്‍വിള സ്വദേശി ജിതിനാണ് എകെജി സെന്റര്‍ ആക്രമണ കേസില്‍ കസ്റ്റഡിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റാണ് ജിതിന്‍. ദിവസങ്ങളായി ക്രൈംബ്രാഞ്ച് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. കോളജുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ജിതിനെക്കുറിച്ച് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചത്.
Story Highlights: mv govindan about akg center attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here