അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ്; ബിജെപി ചെലവഴിച്ചത് 340 കോടിയിലേറെ; ഏറ്റവും കൂടുതല്‍ ഉത്തര്‍പ്രദേശിൽ

ഈ വര്‍ഷം ആദ്യം നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 340 കോടി രൂപയിലധികം ചെലവഴിച്ചുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ, പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കായി ബിജെപി 340 കോടി രൂപയിലധികം ചെലവഴിച്ചുവെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.(BJP Spent Over 340 Crore On Poll Campaigns In 5 States)
ഉത്തര്‍പ്രദേശില്‍ 221 കോടിയും മണിപ്പൂരില്‍ 23 കോടിയും ഉത്തരാഖണ്ഡില്‍ 43.67 കോടിയും പഞ്ചാബില്‍ 36 കോടിയും ഗോവയില്‍ 19 കോടിയും ചെലവഴിച്ചതായി ബിജെപിയുടെ ചെലവ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അഞ്ച് സംസ്ഥാനങ്ങളില്‍ പ്രചാരണത്തിനും അനുബന്ധ ചെലവുകള്‍ക്കുമായി 194 കോടി രൂപ ചെലവഴിച്ചതായാണ് കോണ്‍ഗ്രസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്ന പാര്‍ട്ടികള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ തെരഞ്ഞെടുപ്പ് ചെലവ് റിപ്പോര്‍ട്ട് ഇസിക്ക് മുമ്പാകെ സമര്‍പ്പിക്കണം.
Story Highlights: BJP Spent Over 340 Crore On Poll Campaigns In 5 States
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here