Advertisement

‘സിപിഐഎമ്മിന്റെ ആസ്ഥാന വിദൂഷകന്‍റെ മണ്ടത്തരത്തിന് കുട്ടികളുടെ മെക്കിട്ട് കേറേണ്ട’; ജിതിനെ കോണ്‍ഗ്രസ് സംരക്ഷിക്കുമെന്ന് കെ സുധാകരന്‍

September 23, 2022
4 minutes Read

എകെജി സെന്‍റർ ആക്രമണക്കേസ് പ്രതി ജിതിനെ സംരക്ഷിക്കുമെന്ന് കോൺഗ്രസ്. ജിതിനെ സംരക്ഷിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു. കോടതിവരാന്തയിൽ പോലും നിൽക്കാത്ത വിഡ്ഢിത്തങ്ങൾ തെളിവായി കൊണ്ടുവരുന്നു. സിപിഐഎമ്മിന്റെ ആസ്ഥാന വിദൂഷകന്റെ തലയിൽ ഉദിച്ച മണ്ടത്തരമെന്ന് കെ സുധാകരൻ പറഞ്ഞു. കോടതിയിലെത്തിയാൽ പതിവുപോലെ പിണറായി വിജയന് യൂ ടേൺ അടിക്കാമെന്ന് സുധാകരന്‍ പറഞ്ഞു. (k sudhakaran support jithin who accused akg center attack)

Read Also: ‘ലോട്ടറി എടുത്ത ശേഷം രണ്ട് തവണ നികുതി അടയ്‌ക്കേണ്ടി വന്നു’; ഭാഗ്യക്കുറിയിലൂടെ വരുന്ന ‘ഭാഗ്യം’ മാത്രമല്ലെന്ന് കഴിഞ്ഞ തവണത്തെ ബമ്പർ സമ്മാന ജേതാവ് ജയപാലൻ

ജയരാജൻ എന്നത്തേയും പോലെ കോമാളിത്തരങ്ങൾ കാണിച്ചോട്ടെ. കേരളം അത്‌ കാര്യമാക്കുന്നില്ല. പക്ഷേ എണ്ണമറ്റ ഉപദേശകരെ ചുറ്റിനും നിർത്തിയിട്ടും കേരള മുഖ്യമന്ത്രിക്ക് ഇനിയും വിവരം വെക്കാത്തത് എന്തുകൊണ്ടാണെന്ന് നാട് അത്ഭുതപ്പെടുന്നുണ്ടെന്നും സുധാകരന്‍ പറഞ്ഞു. ഇന്നീ കാണിക്കുന്ന വലിയ തെറ്റുകൾക്കൊക്കെയും കുറച്ച് കാലത്തിനപ്പുറം ‘വലിയ’ മറുപടി തന്നെ പറയേണ്ടി വരുമെന്ന് ബന്ധപ്പെട്ട പൊലീസുകാരും ഓർക്കണമെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി. ജിതിനെ പാർട്ടി സംരക്ഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കെ സുധാകരന്റെ ഫേസ്‍ബുക്ക് പോസ്റ്റ് ഇങ്ങനെ

കോടതിവരാന്തയിൽ പോലും നിൽക്കാത്ത വിഡ്ഢിത്തങ്ങൾ തെളിവായി കരുതി കോടതിയിലെത്തിയാൽ പതിവുപോലെ പിണറായി വിജയന് ”യൂ -ടേൺ “അടിക്കാം. ജയരാജൻ എന്നത്തേയും പോലെ കോമാളിത്തരങ്ങൾ കാണിച്ചോട്ടെ. കേരളം അത്‌ കാര്യമാക്കുന്നില്ല. പക്ഷേ എണ്ണമറ്റ ഉപദേശകരെ ചുറ്റിനും നിർത്തിയിട്ടും കേരള മുഖ്യമന്ത്രിക്ക് ഇനിയും വിവരം വെക്കാത്തത് എന്തുകൊണ്ടാണെന്ന് നാട് അത്ഭുതപ്പെടുന്നുണ്ട്.
സിപിഎമ്മിലെ ആസ്ഥാന വിദൂഷകന്റെ തലയിലുദിച്ച മണ്ടത്തരത്തിന് വെറുതെ കോൺഗ്രസിന്റെ കുട്ടികളുടെ മെക്കിട്ട് കേറാൻ നോക്കേണ്ട. ഇന്നീ കാണിക്കുന്ന വലിയ തെറ്റുകൾക്കൊക്കെയും കുറച്ച് കാലത്തിനപ്പുറം ‘വലിയ’ മറുപടി തന്നെ പറയേണ്ടി വരുമെന്ന് ബന്ധപ്പെട്ട പോലീസുകാരും ഓർക്കുക.
ജിതിനെ പാർട്ടി സംരക്ഷിക്കും.
-കെ.സുധാകരൻ.

Story Highlights: k sudhakaran support jithin who accused akg center attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top