Advertisement

രാഹുൽ ഗാന്ധി ഇന്ന് ഡൽഹിയിലേക്ക് മടങ്ങിയേക്കും, നാളെ മുതൽ വീണ്ടും ഭാരത് ജോഡോ യാത്രയിൽ ചേരും

September 23, 2022
Google News 3 minutes Read

കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്കുള്ള നാമനിർദ്ദേശ പത്രിക സമർപ്പണം ആരംഭിക്കുന്നതിന് മുന്നോടിയായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് രാജ്യതലസ്ഥാനത്തേക്ക് മടങ്ങുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.രാഹുൽ ഗാന്ധിയും പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ചേർന്ന് സെപ്റ്റംബർ 24ന് ഭാരത് ജോഡോ യാത്ര പുനരാരംഭിക്കും.കേരളത്തിൽ പോപ്പുലർഫ്രണ്ട് ഹർത്താൽ പ്രഖ്യാപിച്ച ദിവസം രാഹുൽ ജാഥയിലുണ്ടാവില്ല.(Rahul Gandhi To Fly Back To Delhi Today)

Read Also: ‘ലോട്ടറി എടുത്ത ശേഷം രണ്ട് തവണ നികുതി അടയ്‌ക്കേണ്ടി വന്നു’; ഭാഗ്യക്കുറിയിലൂടെ വരുന്ന ‘ഭാഗ്യം’ മാത്രമല്ലെന്ന് കഴിഞ്ഞ തവണത്തെ ബമ്പർ സമ്മാന ജേതാവ് ജയപാലൻ

പാർട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കാനുളള നാമനിർദ്ദേശപത്രിക സമർപ്പിക്കാനുളള പ്രക്രിയ 24ന് ആരംഭിച്ച് 30ന് അവസാനിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. സ്ഥാനാർഥികളുടെ ലിസ്റ്റ് ഒക്ടോബർ 8ന് വൈകീട്ട് 5ന് പുറത്തുവിടും. ഒക്ടോബർ 17നാണ് തിരഞ്ഞെടുപ്പ്. ഫലപ്രഖ്യാപനം 19ന് നടക്കും. ജാഥയ്‌ക്കിടയിൽ രാഹുൽ മടങ്ങില്ലെന്ന് പാർട്ടി വൃത്തങ്ങൾ നേരത്തെ സൂചന നൽകിയിരുന്നു. എന്നാൽ പെട്ടെന്നാണ് തീരുമാനം മാറ്റിയത്.

Story Highlights: Rahul Gandhi To Fly Back To Delhi Today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here