ആർഎസ്എസ് കാര്യാലയത്തിലെ പെട്രോൾ ബോംബ് ആക്രമണം; 2 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ

കണ്ണൂർ മട്ടന്നൂർ ആർഎസ്എസ് കാര്യാലയം ആക്രമിച്ചതിൽ 2 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ. വെമ്പടി സ്വദേശി സുജീർ, കൂരംമുക്ക് വട്ടക്കയം സ്വദേശി നൗഷാദ് എന്നിവരാണ് അറസ്റ്റിലായത്. കീച്ചേരിക്ക് അടുത്ത് ചെള്ളേരിയിൽ വച്ചാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ 11.30 യോടെയായിരുന്നു കണ്ണൂർ മട്ടന്നൂർ ആർഎസ്എസ് കാര്യാലയത്തിൽ പെട്രോൾ ബോംബ് എറിഞ്ഞത്.(rss office attack popular front activists arrested)
അക്രമിച്ചവരുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കൃത്യം നിർവഹിച്ച രണ്ടുപേരും പോപ്പുലർ ഫ്രണ്ടിന്റെ സജീവ പ്രവർത്തകരാണ്. ആസൂത്രിതമായി പെട്രോൾ ബോംബ് തയ്യാറാക്കിയ ശേഷം ആർഎസ്എസ് കാര്യാലയം അക്രമിക്കുക എന്ന പദ്ധതി നേരത്തെ തന്നെ ഉണ്ടായിരുന്നു. അതിന്റെ ഭാഗമായാണ് ഇരുവരും ഇരുചക്ര വാഹനത്തിൽ എത്തി ആർഎസ്എസ് കാര്യാലയം ലക്ഷ്യമാക്കി പെട്രോൾ ബോംബ് എറിഞ്ഞ് രക്ഷപ്പെട്ടത്. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.
അതേസമയം വയനാട് പനമരം ആറാം മൈലിൽ കെഎസ്ആർടിസി ബസിന് കല്ലെറിഞ്ഞ സംഭവത്തിൽ മൂന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പനമരം പൊലീസ് അറസ്റ്റ് ചെയ്തു. കുണ്ടാല സ്വദേശികളായ അഷ്റഫ്, അബ്ദുൾ റഷീദ്, മുഹമ്മദലി എന്നിവരാണ് അറസ്റ്റിലായത്.
Story Highlights: rss office attack popular front activists arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here