‘ബൈക്കിലെത്തിയ ആറുപേരെയും കണ്ടുപരിചയമില്ല’; കെട്ടിയിട്ട് മോഷണം നടത്തിയ സംഭവം വിവരിച്ച് ഗൃഹനാഥന്‍

തന്നെ കെട്ടിയിട്ട് പണവും സ്വര്‍ണവും കവര്‍ന്ന സംഭവം വിശദീകരിച്ച് ഗൃഹനാഥന്‍ സാം പി ജോണ്‍. ആറ് പേര്‍ തന്നെ ബൈക്കിലെത്തി ആക്രമിക്കുകയായിരുന്നെന്ന് സാം പറഞ്ഞു. തന്നെയും ഭാര്യയേയും ആറംഗ സംഘം ആക്രമിച്ചെന്നാണ് സാം പറയുന്നത്. ബൈക്കുകളിലെത്തിയത് തനിക്കോ ഭാര്യയ്‌ക്കോ പരിചയമുള്ള ആളുകളല്ലെന്നും വീട്ടുടമ പറഞ്ഞു. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്. (sam p john describes theft in his house palakkad)
പാലക്കാട് വടക്കഞ്ചേരി ചുവട്ടുപാടത്താണ് ഗൃഹനാഥനെ കെട്ടിയിട്ട് സ്വര്‍ണ്ണാഭരണങ്ങളും പണവും മെബൈല്‍ ഫോണും അക്രമികള്‍ കവര്‍ന്ന സംഭവം നടന്നത്. ചുവട്ടുപാടം പുതിയേടത്ത് വീട്ടില്‍ സാം പി ജോണിനെ കെട്ടിയിട്ടാണ് ആറംഗ സംഘം മോഷണം നടത്തിയത്.
സാം പി ജോണിന്റെ ഭാര്യ ജോളിയെ കത്തി കാണിച്ച് ഭീഷണിപെടുത്തിയാണ് പണവും സ്വര്‍ണ്ണാഭരണങ്ങളും മോഷ്ടാക്കള്‍ കൊണ്ടുപോയത്. പരുക്കേറ്റ സാം പി ജോണിനെ തൃശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ വടക്കഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു.
Story Highlights: sam p john describes theft in his house palakkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here