Advertisement

‘ലിംഗവ്യത്യാസമില്ല.. ലക്ഷ്യം രാജ്യവികസനം’, ബഹിരാകാശ ദൗത്യത്തിലും സ്ത്രീകളെ പങ്കാളികളാക്കാൻ സൗദി

September 23, 2022
Google News 3 minutes Read

ബഹിരാകാശ ദൗത്യത്തിലും സ്ത്രീകളെ പങ്കാളികളാക്കാൻ സൗദി അറേബ്യ. നാലുവർഷം മുമ്പ് സ്ത്രീകൾക്ക് ആദ്യമായി കാർ ഓടിക്കാൻ അനുവാദം നൽകിയ സൗദി ആദ്യമായി ബഹിരാകാശത്തേയ്‌ക്ക് വനിതയെ അയക്കാൻ തയ്യാറെടുക്കുന്നു. ലിംഗവ്യത്യാസമില്ലാതെ ഓരോ പൗരന്മാർക്കും രാജ്യത്തിന്റെ ഉന്നതിയിൽ പങ്കാളിത്തം നൽകാനാണ് ഉദ്ദേശിക്കുന്നതെന്നും സൗദി ബഹിരാകാശ കമ്മീഷൻ അറിയിച്ചു.(saudi women set to go into space)

Read Also: ‘ലോട്ടറി എടുത്ത ശേഷം രണ്ട് തവണ നികുതി അടയ്‌ക്കേണ്ടി വന്നു’; ഭാഗ്യക്കുറിയിലൂടെ വരുന്ന ‘ഭാഗ്യം’ മാത്രമല്ലെന്ന് കഴിഞ്ഞ തവണത്തെ ബമ്പർ സമ്മാന ജേതാവ് ജയപാലൻ

2030ഓടെ പദ്ധതി നടപ്പാക്കുമെന്നും പരിശീലനം നടക്കുകയാണെന്നും സൗദി ശാസ്ത്രസാങ്കേതിക വകുപ്പ് അറിയിച്ചു. അമേരിക്കയുടെ ഹൂസ്റ്റൺ ആക്‌സിയം സ്‌പേസ് എന്ന ഏജൻസിയുമായി സഹകരിച്ചാണ് സൗദിയുടെ തയ്യാറെടുപ്പ്.

ബഹിരാകാശത്തേയ്‌ക്ക് ദീർഘകാലത്തേയ്‌ക്കും ഹൃസ്വകാലത്തേയ്‌ക്കും സഞ്ചാരികളെ അയയ്‌ക്കാനുള്ള ദൗത്യത്തിലെ ആദ്യഘട്ടത്തിൽ തന്നെ വനിതകളെ ഉൾപ്പെടുത്തുമെന്നാണ് സൗദിയുടെ തീരുമാനം. മനുഷ്യസമൂഹത്തിന്റെ നന്മയ്‌ക്കായി ബഹിരാകാശ ദൗത്യങ്ങളെ ഉപയോഗപ്പെടുത്തലാണ് സൗദി ലക്ഷ്യമിടുന്നത്.

Story Highlights: saudi women set to go into space

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here