Advertisement

ചെലവ് ചുരുക്കാം; വിദേശപഠനം സ്‌കോളാബിലൂടെയാണെങ്കില്‍

September 23, 2022
Google News 2 minutes Read

വിദേശത്ത് ഉപരിപഠനം നടത്താന്‍ തീരുമാനിക്കുമ്പോള്‍ നൂറ് ചോദ്യങ്ങളും സംശയങ്ങളുമാണ് ഓരോ വ്യക്തിയുടെയും മനസില്‍ ഉയരുക. വിദേശത്ത് ഉപരിപഠനം നടത്താന്‍ കഴിയുന്ന മികച്ച സര്‍വകലാശാലകളും കോളേജുകളും ഏതൊക്കെയാണ്? അവ അംഗീകൃത സ്ഥാപനങ്ങളാണോ? സ്‌കോളര്‍ഷിപ്പുകള്‍ ലഭ്യമാണോ? വിദ്യാഭ്യാസ ലോണ്‍ സംബന്ധിച്ച ഓപ്ഷനുകള്‍ എന്തൊക്കെയാണ്? ആരോഗ്യ ഇന്‍ഷുറന്‍സ് ലഭിക്കുമോ? പഠനത്തിനായി പോകാന്‍ ആഗ്രഹിക്കുന്ന രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ അവസ്ഥ എന്താണ്? തുടങ്ങി പലതരം സംശയങ്ങളാകും ഉയരുന്നത്. ഇത്തരം നൂറു ചോദ്യങ്ങള്‍ കൊണ്ട് തല പുകയുന്ന വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും ആശ്വാസമേകാനായി എത്തുകയാണ് സ്‌കോളാബ് എജ്യു.
ഏതൊരു വിദ്യാര്‍ത്ഥിയുടെയും സ്വപ്നമാണ് വിദേശത്ത് പോയി പഠിക്കുക എന്നത്. എന്നാല്‍ പലപ്പോഴും ആ സ്വപ്നങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നത് സാമ്പത്തികമാണ്. വിദേശത്ത് പോയി പഠിക്കാന്‍ വലിയ സാമ്പത്തിക അടിത്തറ വേണമെന്ന പൊതു ധാരണയാണ് ഇന്ന് സമൂഹത്തിലുള്ളത്. എന്നാല്‍ കുറഞ്ഞ ചിലവില്‍ നല്ല യൂണിവേഴ്സിറ്റികളില്‍ പഠിച്ച് ഇറങ്ങാന്‍ സ്‌കോളാബ് നിങ്ങളെ സഹായിക്കുന്നു. കൃത്യമായ പ്ലാനിങ്ങിലൂടെ ആവശ്യമുള്ളതിന് മാത്രം പണം ചിലവഴിച്ച് എങ്ങനെ കുറഞ്ഞ ബഡ്ജററില്‍ വിദേശപഠനം സാധ്യമാക്കാമെന്ന് സ്‌കോളാബ് എജ്യു കാണിക്കുന്നു.

വിദേശ പഠനത്തിന് തയാറെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചു വരികയാണ്. മികച്ച കോഴ്സുകള്‍ ,തൊഴില്‍ സാധ്യതകള്‍ എന്നിവയെല്ലാം കണക്കിലെടുത്ത് വിദ്യാര്‍ഥികള്‍ വിദേശ രാജ്യങ്ങളിലെ പഠനമാണ് തെരെഞ്ഞെടുക്കുന്നത് . പഠനത്തിനായി മികച്ച കോളജും , കോഴ്സും തെരഞ്ഞെടുക്കുന്നതുപോലെ പ്രധാനമാണ് കൃത്യമായ സാമ്പത്തിക ആസൂത്രണം ഉണ്ടായിരിക്കുക എന്നത് . കാരണം യാത്ര , താമസം , കോഴ്സ് ഫീസ് , ഭക്ഷണം എന്നിങ്ങനെ ചെലവുകള്‍ ധാരാളമുണ്ട് . ചെലവ് കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. യു.കെ, അമേരിക്ക, ആസ്‌ട്രേലിയ, ന്യൂസിലാന്റ്, സിംഗപ്പൂര്‍, കാനഡ, ഫ്രാന്‍സ്, ജര്‍മനി, അയര്‍ലാന്റ് തുടങ്ങിയ രാജ്യങ്ങളിലാണ് വിദ്യാര്‍ത്ഥികള്‍ കൂടുതലായും ഉപരിപഠനത്തിനു പോകുന്നത്.

വിദേശത്ത് പഠിക്കാന്‍ എത്ര ചെലവ് പ്രതീക്ഷിക്കാം?

വിദേശത്ത് പഠിക്കാന്‍ എത്ര ചിലവ് പ്രതീക്ഷിക്കാം എന്നത് ഓരോ വിദ്യാര്‍ത്ഥിയും പഠനത്തിനായി തിരഞ്ഞെടുക്കുന്ന രാജ്യം,സര്‍വകലാശാല കോഴ്സ്,കോഴ്സ് ദൈര്‍ഘ്യം എന്നതിനെയെല്ലാം ആശ്രയിച്ചിരിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല കോഴ്സുകള്‍ തിരഞ്ഞെടുക്കാനും മിതമായ ഫീസില്‍ പഠിച്ചിറങ്ങാനും സ്‌കോളബ് എജ്യു സഹായകമാണ്. വിദേശ പഠനത്തിന് ഇഷ്ട കോഴ്സ് തിരഞ്ഞെടുക്കാന്‍ സാമ്പത്തികമാണ് പ്രയാസമെങ്കില്‍ നിങ്ങളെ സഹായിക്കാന്‍ ഞങ്ങളുണ്ട്.
വിദ്യാഭ്യാസ വായ്പകള്‍,അപേക്ഷാ പ്രക്രിയ, വിസ പ്രോസസ്സിംഗ്, എന്നിവയെല്ലാം ചെയ്യാന്‍ പരിചയസമ്പത്തുള്ള കണ്‍സള്‍ട്ടന്റ്‌സാണ് സ്‌കോളാബിനുള്ളത് .

മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളാല്‍ സമ്പന്നമാണ് നമ്മുടെ നാട്. പക്ഷേ ഉന്നതവിദ്യാഭ്യാസത്തിനായി എന്തുകൊണ്ട് കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ കൂടുതലായി വിദേശരാജ്യങ്ങളെ ആശ്രയിക്കുന്ന? ജോലി സാധ്യത തന്നെയാണ് പ്രധാനകാരണം. ഈ അവസരങ്ങള്‍ മനസ്സിലാക്കിയാണ് സ്‌കോളാബ് എജ്യു വിദ്യാര്‍ത്ഥികള്‍ക്ക് ഭാവി ഒരുക്കുന്നത്. വിദേശപഠനം തിരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥിയുടെ ജീവിതസാഹചര്യങ്ങള്‍ അടിമുടി മാറുന്നു എന്നതും പ്രത്യേകതയാണ്. വിദേശരാജ്യങ്ങളിലെ പഠനം ഒരു വിദ്യാര്‍ത്ഥിയെ സംബന്ധിച്ച് വലിയൊരു അനുഭവമായിരിക്കും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അദ്ധ്യാപകര്‍, ഒപ്പം വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള സഹപാഠികളും. പുതിയയൊരു സംസ്‌കാരവും അതിന്റെ മഹത്വവും ഓരോ വിദ്യാര്‍ത്ഥിയും തിരിച്ചറിയുകയാണിവിടെ. ഇത് വ്യക്തിത്വ രൂപീകരണത്തിലും വലിയ ഘടകമായി മാറും. വിദ്യാര്‍ത്ഥിയുടെ പഠനത്തിലും ജീവിതത്തിലും അത് അനുകൂലമായി പ്രതിഫലിക്കും.

വിദേശരാജ്യങ്ങളിലെ ഉയര്‍ന്ന തൊഴിലവസരങ്ങള്‍ ഒരു വിദ്യാര്‍ത്ഥിയുടെ ആത്മവിശ്വാസത്തില്‍ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. പഠനത്തോടോപ്പം ജോലി ചെയ്യാം എന്നതും വലിയ പ്രത്യേകതയാണ്. പഠനകാലത്ത് തന്നെ സ്വന്തമായി വരുമാനം കണ്ടെത്തുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ സ്വയംപര്യാപ്തതയിലേക്ക് എത്തുകയാണ്. ഒപ്പം മികച്ച വ്യക്തിത്വത്തിലൂടെ വിദ്യാര്‍ത്ഥികള്‍ സമൂഹത്തിന് മുതല്‍കൂട്ടായി മാറുകയും ചെയ്യും. ഈ ലക്ഷ്യത്തില്‍ വിദ്യാര്‍ത്ഥികളെ എത്തിക്കാന്‍ സ്‌കോളാബിന് കഴിയും

പഠനത്തിനായി പോകാന്‍ ആഗ്രഹിക്കുന്ന രാജ്യത്തെക്കുറിച്ച് വളരെ വിശാലമായ ഒരു ചിത്രം ലഭിക്കാനും കാഴ്ചപ്പാട് രൂപീകരിക്കാനും സ്‌കോളാബ് എജ്യു വെബ്സൈറ്റ് വിദ്യാര്‍ത്ഥികളെ സഹായിക്കും. ഓരോ രാജ്യങ്ങളിലെ രാഷ്ട്രീയവും സാമ്പത്തികവുമായ സാഹചര്യങ്ങള്‍, ജീവിത നിലവാരം, ആ രാജ്യത്ത് പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം തുടങ്ങിയ വിവരങ്ങളെല്ലാം സ്‌കോളാബിന്റെ വെബ്സൈറ്റിലൂടെ അറിയാന്‍ കഴിയും. ആ രാജ്യത്തെയും വിദ്യാഭ്യാസ സ്ഥാപനം നിലകൊള്ളുന്ന പ്രദേശത്തെയും ക്രമസമാധാന നില, ഭാഷ സംബന്ധിച്ച പ്രശ്നങ്ങള്‍, അവിടങ്ങളിലെ ഭക്ഷണരീതി, സാമൂഹ്യ-രാഷ്ട്രീയ സ്ഥിതി, ജീവിത സാഹചര്യങ്ങള്‍ എന്നിങ്ങനെ നമ്മള്‍ അറിയാന്‍ ആഗ്രഹിക്കുന്ന വിവിധ മേഖലകളെക്കുറിച്ചുള്ള വിവരങ്ങളും സ്‌കോളാബ് എജ്യുവിലൂടെ ലഭിക്കും. വിദേശപഠത്തെ കുറിച്ച് പതിവായി ആളുകള്‍ ചോദിക്കുന്ന ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും സ്‌കോളാബിന്റെ വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ടാകും.
അനാവശ്യമായ കാര്യങ്ങളൊന്നും ഉള്‍ക്കൊള്ളിക്കാതെ വളരെ ചിട്ടയോടെ, ഒപ്പം മികച്ച ഘടനയോടുകൂടിയാണ് ഈ വെബ്‌സൈറ്റ് www.scholabedu.com രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.

Read Also: യുകെയിൽ പഠിക്കുമ്പോൾ ഗുണങ്ങൾ ഏറെ; സ്‌കോളാബ് വഴികാട്ടും

ഏതാണ്ട് 11 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വിദേശത്ത് പഠിക്കുന്നുണ്ട് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം ചില ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ട് ചില വ്യാജ വിദേശ സര്‍വകലാശാലകളില്‍ എന്റോള്‍ ചെയ്ത അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. അതാത് രാജ്യങ്ങളിലെ സര്‍ക്കാരിന്റെ അനുമതിയോ അംഗീകാരമോ ഒന്നും ഇല്ലാതെയാണ് ഈ വ്യാജ സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് പിന്നീട് തെളിഞ്ഞിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ വരാതിരിക്കാന്‍ സ്‌കോളാബ് എജ്യു എപ്പോഴും വിദ്യാര്‍ത്ഥികള്‍ക്ക് സഹായമാണ്.

Story Highlights: Study Abroad SCHOLAB Overseas Education

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here