Advertisement

യുകെയിൽ പഠിക്കുമ്പോൾ ഗുണങ്ങൾ ഏറെ; സ്‌കോളാബ് വഴികാട്ടും

September 13, 2022
2 minutes Read
many advantages to studying in UK; Scholab will guide you
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഏറ്റവും നിലവാരമുള്ള അന്താരാഷ്ട്ര യൂണിവേഴ്‌സിറ്റികളിൽ പലതും യുകെയിലായതുകൊണ്ട് തന്നെ വിദ്യാർത്ഥികളുടെ ഇഷ്ട ഇടമാണ് യുകെ. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ചില സർവ്വകലാശാലകളും കോളേജുകളും നിലനിൽക്കുന്നത് യുകെയിലാണ്. അത്രയും ശക്തമായ പാരമ്പര്യത്തിൽ നിന്ന് വരുന്ന യുകെയിലെ വിദ്യാഭ്യാസ സംവിധാനങ്ങൾ ലോകത്തെവിടെയും ഏറെ വിലകല്പിക്കപെടുന്നു. എന്നാൽ ഇഷ്ടങ്ങൾക്കു പിറകെ ഓടുമ്പോൾ വഞ്ചിതരാകാതെ സുരക്ഷിതമായ ലക്ഷ്യത്തിലെത്താൻ സ്‌കോളാബ് എജ്യു സഹായിക്കും.

നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള വിദ്യാഭ്യാസം കൈമുതലാക്കാൻ സ്‌കോളാബ് എജ്യു ആവശ്യമായ വഴികൾ തിരഞ്ഞെടുക്കാൻ സഹായിക്കുന്നു. വിദ്യാർത്ഥികളുടെ അഭിരുചിക്ക് അനുസരിച്ച് മാറ്റങ്ങൾ മുന്നിൽ കണ്ട് മികച്ച വഴി സ്‌കോളാബ് എജ്യു കാണിക്കുന്നു. മറ്റ് പല രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ യുകെയിലെ തൊഴിൽ അവസര നിരക്ക് ഉയർന്നതാണ്. അന്തർദ്ദേശീയ വിദ്യാർത്ഥികൾക്ക് അവരുടെ പഠനം പൂർത്തിയാക്കിയ ശേഷം നല്ല ശമ്പളമുള്ള ജോലി തീർച്ചയായും യുകെയിൽ കണ്ടെത്താനാകും.

എന്തുകൊണ്ട് സ്‌കോളാബ് എജ്യുവിലൂടെ യുകെ പഠനം ?

ഉന്നത നിലവാരമുള്ള പഠനത്തിനൊപ്പം വ്യത്യസ്ത സംസ്‌കാരം ജീവിതത്തിന്റെ ഭാഗമാക്കാൻ യുകെയിലെ പഠനം സഹായിക്കുന്നു. യുകെയിൽ ഇനി വരാനിരിക്കുന്ന അനവധി അവസരങ്ങളും വിദ്യാർത്ഥികൾ നേരിട്ടേക്കാവുന്ന ചെറിയ പ്രയാസങ്ങളും കൃത്യമായി അപഗ്രഥിച്ച് സുരക്ഷിതമായ പഠനം ഒരുക്കാൻ സ്‌കോളാബ് എജ്യു വിന് കഴിയും. അന്താരാഷ്ട്ര വിദ്യാർത്ഥികളെ ആകർഷിക്കുന്നതിന് യുകെയിൽ നിരവധി ആനുകൂല്യങ്ങൾ ഈ അടുത്ത് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവ ഏതൊക്കെയാണെന്ന് സ്‌കോളാബ് എജ്യു പൂർണ വിവരങ്ങളായി വിദ്യാർത്ഥികൾ പഠിക്കാൻ ഒരുങ്ങുമ്പോൾ തന്നെ ചൂണ്ടിക്കാട്ടുന്നു. യുകെയിൽ പഠിക്കുന്നതുകൊണ്ടു ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നിരവധി ഗുണങ്ങളുണ്ട്. ഇത് മറ്റു വഴികളിലൂടെ പഠനത്തിനൊരുങ്ങുമ്പോൾ ലഭിച്ചേക്കണമെന്നില്ല.

സൗഹൃദപരമായ ഇമിഗ്രേഷൻ നയങ്ങൾ,വിസ നിയമങ്ങളിലെ മാറ്റങ്ങൾ എന്നിവ വിദ്യാർത്ഥികൾക്ക് ഇപ്പോൾ ആനുകൂലമായ മാറ്റങ്ങളാണ്. അതുപോലെ തന്നെ ബ്രക്‌സിറ്റ്, പോസ്റ്റ് സ്റ്റഡി വർക്ക് വിസ,പോയിന്റ് ബേസ് സിസ്റ്റം തുടങ്ങിയ മാറ്റങ്ങൾ യുകെയിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ ഭാവി സുരക്ഷിതമാക്കുന്നു. 2021 ൽ അന്താരാഷ്ട്ര സർവ്വകലാശാലകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ യുകെയിലെ മൊത്തം വിദ്യാർത്ഥി ജനസംഖ്യയുടെ 22% ആയിരുന്നു എന്നതിൽ നിന്ന് തന്നെ ഉയരുന്ന സാധ്യതകളെ മനസിലാക്കാം. ഈ സാധ്യത മുന്നിൽ കണ്ട് വിദ്യാഭ്യാസം മാത്രമല്ല ഭാവി സുരക്ഷിതമാക്കാനും യുകെയിലെ അവസരങ്ങൾ ഏറെയാണ്. ഇത് വിദ്യാർത്ഥികൾക്ക് ഒരു രക്ഷിതാവെന്ന പോലെ ഒരുക്കാൻ സ്‌കോളാബ് എജ്യുവിന് കഴിയും.

സ്‌കോളാബിന്റെ വെബ്‌സൈറ്റിലൂടെ യുകെ എന്ന രാജ്യത്തിന്റെ പൂർണ്ണ വിവരങ്ങളും ഇനി വരാനിരിക്കുന്ന മാറ്റങ്ങളും മനസ്സിലാക്കി മുന്നോട്ട് പോകാൻ സാധിക്കും. ബ്രക്‌സിറ്റു പോലുള്ള നയങ്ങളിൽ യുകെ ഊന്നി നിൽകുമ്പോൾ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് എങ്ങനെ ഗുണകരമായ പഠന സൗകര്യം ലഭിക്കുമെന്ന് സ്‌കോളാബ് എജ്യു കൃത്യമായി കാണിച്ചു തരുന്നു.

മറ്റു രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി ക്വാളിറ്റി അഷ്വറൻസ് ഏജൻസികൾ യുകെയിലെ സർവ്വകലാശാലകളുടെയും കോളേജുകളുടെയും വിദ്യാഭ്യാസ നിലവാരം പതിവായി വിലയിരുത്തും. മാത്രമല്ല ഓഡിറ്റുകളിലൂടെയും സബ്ജക്ട് റിവ്യൂകളിലൂടെയും യൂണിവേഴ്‌സിറ്റി പ്രകടനങ്ങൾ പരിശോധിച്ച് മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഇതുകൊണ്ട് തന്നെ മികച്ച പ്രകടനത്തിനും ഗവേഷണത്തിനും യുകെ പറ്റിയ സ്ഥലമാണെന്ന് സ്‌കോളാബ് എജ്യു ചൂണ്ടികാണിക്കുന്നു.

സ്‌കോളാബ് എജ്യുവിന്റെ വെബ്‌സൈറ്റിലൂടെ യുകെ പഠനത്തിനൊരുങ്ങുമ്പോൾ കോഴ്‌സുകളുടെയും യൂണിവേഴ്‌സിറ്റികളുടെയും മാത്രം വിവരങ്ങളല്ല ഒരു വിദ്യാർത്ഥിക്ക് ലഭിക്കുക. പകരം എണ്ണമിട്ട് ആ രാജ്യത്തിന്റെ സവിശേഷതകളും നൽകുന്നു.
ടോപ്പ് റാങ്കിംങ് യൂണിവേഴ്‌സിറ്റികളുടെ ലിസ്റ്റ്,മികച്ച അന്താരാഷ്ട്ര നിലവാരമുള്ള അധ്യാപകർ, വിദ്യാർത്ഥികളുടെ ഇഷ്ടങ്ങൾക്കനുസരിച്ച് ദീർഘകാല-ഹ്രസ്വക്കാല കോഴ്‌സുകൾ, ഐഎൽടിഎസ് ഇല്ലാതെയുള്ള ഉപരിപഠനം,സ്‌കോളർഷിപ്പ് അവസരങ്ങൾ,പോസ്റ്റ് വർക്ക് അവസരം,യുകെയിൽ എവിടെ പഠിക്കണം തുടങ്ങി പൂർണ്ണ വിവരങ്ങൾ സ്‌കോളാബ് എജ്യു നൽകുന്നു.

Story Highlights: many advantages to studying in UK; Scholab will guide you

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement