ലൈംഗികബന്ധത്തിന് ശേഷം പണം നൽകിയില്ല; തമിഴ്‌നാട്ടിൽ യുവാവിനെ തല്ലിക്കൊന്ന് ട്രാൻസ്ജെൻഡർ

ലൈംഗിക ബന്ധത്തിന് ശേഷം പണം നൽകാത്തതിനെ തുടർന്ന് യുവാവിനെ തല്ലിക്കൊന്ന് ട്രാൻസ്ജെൻഡർ. ഈ മാസം ആറിന് തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ കെ.കെ. നഗറിലായിരുന്നു സംഭവം. പൂനം പാളയം സ്വദേശി 28കാരൻ കെ. ഭാസ്‌കറാണ് കൊല്ലപ്പെട്ടത്. കേസിൽ 35കാരി വൈഷ്ണവിയെ പൊലീസ് അറസ്റ്റ് ചെയ്‌തു.(Transgender beats man to death after feud over money for sex in Trichy)
ബെംഗളൂരുവിലേക്ക് കടന്ന വൈഷ്ണവിയെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. രോഗിയായ അമ്മയെ കാണാനാണ് ബെംഗളൂരുവിൽ താമസിക്കുന്ന വൈഷ്ണവി തമിഴ്നാട്ടിൽ എത്തിയത്. പണം തികയാതെ വന്നതോടെയാണ് ഇവർ ലൈംഗിക തൊഴിലിന് ഇറങ്ങിയത്.
എന്നാൽ ലൈംഗിക ബന്ധത്തിന് ശേഷം പണം നൽകാൻ യുവാവ് തയാറായില്ല. ഇതോടെ ഇരുവരും തമ്മിൽ തർക്കമായി. പിന്നാലെ കയ്യിൽ കിട്ടിയ മരകഷ്ണം എടുത്ത് യുവാവിന്റെ തലയിൽ അടിക്കുകയായിരുന്നു. അടിയേറ്റ യുവാവ് അപ്പോൾ തന്നെ മരിച്ചു.
Story Highlights: Transgender beats man to death after feud over money for sex in Trichy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here