‘ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം, ഇതിലും വലുത് നേടാനാകുമോ എന്നറിയില്ല’; അവാർഡ് വേദിയിൽ ശബ്ദമിടറി ജോജു
ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണ് സംസ്ഥാന അവാർഡിലൂടെ സ്വന്തമായതെന്ന് ജോജു ജോർജ്. മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് സ്വീകരിച്ച ശേഷം അവാർഡ് ദാന വേദിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എനിക്കിതിലും വലിയ നേട്ടം നേടാനാകുമോയെന്നറിയില്ല, വളരെ സന്തോഷം. കുടുംബത്തോടും എല്ലാവരോടും നന്ദി എന്നാണ് അവാർഡ് ഏറ്റുവാങ്ങി ജോജു സംസാരിച്ചത്. ബിജുവേട്ടൻ മമ്മൂക്ക തുടങ്ങി ഒരുപാടുപേരുടെ സഹായം ഉണ്ടായിരുന്നു.(actor joju george emotional speech in kerala state award)
ഇതിനിടയിൽ ശബ്ദമിടറിയ ജോജു, സംസാരം അവസാനിപ്പിച്ച് വേദി വിടുകയായിരുന്നു. നായാട്ട്, മധുരം, തുറമുഖം, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് ജോജു ജോർജിനെ മികച്ച നടനായി തെരഞ്ഞെടുത്തത്. ബിജു മേനോനും ഈ പുരസ്കാരം പങ്കിട്ടിരുന്നു.
പുരസ്കാരം തനിക്ക് തന്നെ സമർപ്പിക്കുന്നുവെന്നും കാരണം താൻ അത് അർഹിക്കുന്നുവെന്നും മികച്ച നടിയ്ക്കുള്ള അവാർഡ് സ്വന്തമാക്കിയ രേവതി പറഞ്ഞു. ജോജുവിനൊപ്പം ബിജു മേനോനും മികച്ച നടനുള്ള അവാർഡ് നേടി. തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് അവാർഡുകൾ വിതരണം ചെയ്തത്.
Story Highlights: actor joju george emotional speech in kerala state award
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here