Advertisement

‘എല്ലാം പറഞ്ഞ് പരിഹരിച്ചിട്ടുണ്ട്’; പിആർ ശ്രീജേഷിൻ്റെ പരാതി പരിഹരിച്ചെന്ന് ഇൻഡിഗോ

September 24, 2022
2 minutes Read

ഗോൾ കീപ്പർ സാമഗ്രികൾ കൊണ്ടുപോകാൻ അധിക തുക ഈടാക്കിയെന്ന ഇന്ത്യൻ ഹോക്കി ടീം കീപ്പറും മലയാളിയുമായ പിആർ ശ്രീജേഷിൻ്റെ പരാതി പരിഹരിച്ചെന്ന് ഇൻഡിഗോ. ഗോൾ കീപ്പർ സാമഗ്രികൾക്കായി ഇൻഡിഗോ 1500 രൂപ അധികം ഈടാക്കിയെന്ന ശ്രീജേഷിൻ്റെ ട്വീറ്റിനു മറുപടി ആയാണ് ഇൻഡിഗോ വിവരം പങ്കുവച്ചത്. ഇൻഡിഗോ അധികൃതർക്കൊപ്പം ശ്രീജേഷ് നിൽക്കുന്ന ചിത്രവും ഈ ട്വീറ്റിലുണ്ട്.

‘ഞങ്ങളുമായി കൂടിക്കാഴ്ച നടത്തിയതിനു നന്ദി. താങ്കൾക്ക് നേരിട്ട ബുദ്ധിമുട്ടിൽ ഖേദിക്കുന്നു. താങ്കളുടെ അവസ്ഥ മനസ്സിലാക്കാൻ സാധിച്ചു. താങ്കളുടെ കായിക നേട്ടങ്ങളിൽ ഞങ്ങൾ വളരെ അഭിമാനം കൊള്ളുന്നു. താങ്കളെ വീണ്ടും സ്വാഗതം ചെയ്യുന്നതിനായി കാത്തിരിക്കുന്നു.’- ഇൻഡിഗോ കുറിച്ചു.

ഏറെക്കാലമായി ഇന്ത്യൻ ഹോക്കി ടീമിൻ്റെ അവിഭാജ്യ ഘടകമാണ് ശ്രീജേഷ്. 2021ൽ നടന്ന ടോക്യോ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമിൻ്റെ ഗോൾ കീപ്പറായിരുന്നു.

Story Highlights: indigo twitter pr sreejesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top