ഭാരത് ജോഡോ യാത്രയുടെ പ്രചാരണ ബാനറില്‍ സവര്‍ക്കറുടെ ചിത്രം: സുരേഷിനെതിരെ നടപടിയുണ്ടാകില്ലെന്ന് കെ സുധാകരന്‍

ഭാരത് ജോഡോ യാത്രയ്ക്കിടെ പ്രചാരണ ബാനറില്‍ സവര്‍ക്കറുടെ ചിത്രം ഉള്‍പ്പെടുത്തിയ സംഭവത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകനെതിെര നടപടി ഉണ്ടാകില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ബാനര്‍ തയാറാക്കിയ സുരേഷിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കുമെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സുധാകരന്‍ അറിയിച്ചത്. (no action against suresh says k sudhakaran )
തനിക്ക് പറ്റിപ്പോയ തെറ്റ് ഏറ്റെടുത്ത് മാപ്പ് പറഞ്ഞ സുരേഷിനെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കാണാതിരിക്കാന്‍ കഴിയില്ലെന്ന് സുധാകരന്‍ പറഞ്ഞു. സുരേഷുമായി യാതൊരു മുന്‍പരിചയം ഇല്ലാത്തവര്‍ പോലും ‘അയാള്‍ക്കെതിരെ നടപടി എടുക്കരുതെന്ന’ അപേക്ഷയുമായാണ് തന്നെ സമീപിച്ചത്. പ്രവര്‍ത്തകരെ കേട്ടില്ലെന്ന് നടിക്കാനും അവരുടെ വികാരങ്ങളെ മനസിലാക്കാതിരിക്കാനും പാര്‍ട്ടിക്ക് ആകില്ലെന്നും കെ സുധാകരന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:
അറിയാതെ സംഭവിച്ചതാണെങ്കിലും, പറ്റിപ്പോയ തെറ്റ് ഏറ്റെടുത്ത് മാപ്പ് പറഞ്ഞ സുരേഷിനെ കാണാതിരിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കഴിയില്ല. സുരേഷിന്റെ അഭിമുഖം അല്പം വൈകിയാണ് ഞാന്‍ ചാനലില്‍ കണ്ടത്.
പക്ഷെ മുന്‍പേ കണ്ട പല പ്രവര്‍ത്തകരും എന്നെ ഫോണിലും അല്ലാതെയും ബന്ധപ്പെട്ടിരുന്നു. സുരേഷുമായി യാതൊരു മുന്‍പരിചയം ഇല്ലാത്തവര്‍ പോലും ‘അയാള്‍ക്കെതിരെ നടപടി എടുക്കരുതെന്ന’ അപേക്ഷയുമായാണ് സമീപിച്ചത്. സത്യത്തില്‍ എനിക്കേറെ സന്തോഷം തോന്നിപ്പോയി. ഈ വലിയ കോണ്‍ഗ്രസ് കുടുംബത്തിലെ ഒരംഗത്തിന്റെ വിഷമം, സ്വന്തം പ്രശ്‌നമായി കണ്ട് ഇടപെടുന്നവര്‍ ഈ പാര്‍ട്ടിയുടെ പുണ്യമാണ്.
പ്രവര്‍ത്തകരെ കേള്‍ക്കാതിരിക്കാനും അവരുടെ വികാരം കണ്ടില്ലെന്ന് നടിക്കാനും പാര്‍ട്ടിക്കാകില്ല. സുരേഷിനെതിരെ യാതൊരു നടപടിയും ഉണ്ടാകില്ലെന്ന് പാര്‍ട്ടി പ്രസിഡന്റ് എന്ന നിലയില്‍ ഞാന്‍ ഉറപ്പ് തരുന്നു.
Story Highlights: no action against suresh says k sudhakaran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here