ഹര്‍ത്താലുമൂലം ഭാരത് ജോഡോ യാത്രയ്ക്ക് അവധിയെന്ന ആരോപണത്തിന് മറുപടി: ഷെഡ്യൂള്‍ തെളിവായി കാണിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതിനാല്‍ ഇന്നലെ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് അവധി നല്‍കിയെന്ന ആരോപണത്തിന് മറുപടി പറഞ്ഞ് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. മുന്‍പ് തന്നെ ഭാരത് ജോഡോ യാത്രയ്ക്ക് സെപ്തംബര്‍ 23ന് അവധി പ്രഖ്യാപിച്ചിരുന്നതായി രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. യാത്രയ്ക്കായി മുന്‍പ് തയാറാക്കിയ ഷെഡ്യൂള്‍ ട്വന്റിഫോര്‍ പ്രതിനിധിയെ കാണിച്ചുകൊണ്ടായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ മറുപടി പറഞ്ഞത്. (rahul mamkoottathil replay to bjp allegation against bharat jodo yatra)
ട്വന്റിഫോറിന്റെ സംവാദ പരിപാടിയായ എന്‍കൗണ്ടറിലാണ് ബിജെപി പ്രതിനിധി ഭാരത് ജോഡോ യാത്രയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചത്. ഹര്‍ത്താല്‍ മൂലം യാത്രയ്ക്ക് അവധി നല്‍കിയെന്നായിരുന്നു ബിജെപി പ്രതിനിധി ബി ഗോപാലകൃഷ്ണന്റെ ആരോപണം. എന്നാല്‍ ജാഥയുടെ കേരളത്തിലെ കോര്‍ഡിനേറ്ററായ കൊടിക്കുന്നില്‍ സുരേഷ് സെപ്തംബര്‍ നാലിന് വാട്ട്‌സ്ആപ്പിലയച്ച ഷെഡ്യൂള്‍ പ്രകാരം ഇന്നലെ പദയാത്രയ്ക്ക് അവധിയാണെന്ന് രാഹുല്‍ പറഞ്ഞു. വാട്ട്‌സ്ആപ്പ് ചാറ്റ് ട്വന്റിഫോര്‍ പ്രതിനിധിയെ കാണിച്ചുകൊണ്ടാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.
Story Highlights: rahul mamkoottathil replay to bjp allegation against bharat jodo yatra
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here