മാസങ്ങൾ നീണ്ട ആസൂത്രണം; അമിത് ഷാ നേരിട്ട് മേൽനോട്ടം വഹിച്ച റെയ്ഡ്; ഓപറേഷൻ ഒക്ടോപ്പസിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

രാജ്യത്ത് പോപ്പുലർ ഫ്രണ്ടിനെതിരായി നടന്ന റെയ്ഡിന്റെ വിശദാംശങ്ങൾ പുറത്ത്. പരിശോധനയ്ക്ക് എൻഐഎ നൽകിയ പേര് ”ഓപ്പറേഷൻ ഒക്ടോപ്പസ്” എന്നാണ്. എൻഐഎ, ഇഡി, ഐബി, സിആർപിഎഫ്, 15 സംസ്ഥാനങ്ങളിലെ പോലീസ് തുടങ്ങിയവർ സഹകരിച്ച റെയ്ഡ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരിട്ടാണ് നിയന്ത്രിച്ചത്. ( operation octopus against popular front )
മാസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിൽ കൃത്യമായ പദ്ധതി തയ്യാറാക്കിയായിരുന്നു എൻഐഎ നീക്കം. റെയ്ഡിനായി വിവിധ ഏജൻസികളെ ഉൾപ്പെടുത്തി ഡൽഹിയിൽ കൺട്രോൾ റൂം തുറന്നതായി വിവരങ്ങൾ പുറത്തു വന്നിട്ടുണ്ട്. ”ഓപ്പറേഷൻ ഒക്ടോപ്പസ്” എന്ന പേരിൽ നടത്തിയ റെയ്ഡിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ നേരിട്ട് മേൽനോട്ടം വഹിച്ചതായി എൻഐഎ കേന്ദ്രങ്ങൾ വ്യക്തമാക്കുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ നേരിട്ട് റെയ്ഡ് നിയന്ത്രിച്ചതായും റിപ്പോർട്ടുകളുണ്ട്.
Read Also: പോപ്പുലർ ഫ്രണ്ട് നേതാക്കളെ കസ്റ്റഡിയിൽ വിട്ടു; 30ആം തീയതി കോടതിയിൽ ഹാജരാക്കണം
അതേസമയം എൻഐഎ, ഇഡി, ഐബി, സിആർപിഎഫ്, 15 സംസ്ഥാനങ്ങളിലെ പോലീസ് തുടങ്ങിയവർ പരിശോധനയുടെ ഭാഗമായി. ആയിരക്കണക്കിന് സുരക്ഷാ സേനാംഗങ്ങളും, 500ലേറെ ഉദ്യോഗസ്ഥരും റെയ്ഡിന് നേതൃത്വം നൽകി. വിവരശേഖരണം പൂർത്തിയാക്കി കഴിഞ്ഞ മാസം 16നാണ് റെയ്ഡിന് അന്തിമാനുമതി കിട്ടുന്നത്. കേന്ദ്ര ഏജൻസികളുടെ ചരിത്രത്തിലെ ഏറ്റവും വലിയ നീക്കം പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തിലേക്കെന്നാണ് വിലയിരുത്തൽ.
Story Highlights: operation octopus against popular front
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here