മധുരയിൽ ആർഎസ്എസ് പ്രവർത്തകന്റെ വീടിന് നേരെ പെട്രോള്‍ ബോംബെറ്

തമിഴ്നാട്ടിലെ മധുരയിൽ ആർഎസ്എസ് പ്രവർത്തകന്റെ വീടിന് നേരെ പെട്രോൾ ബോംബ് ഏറിഞ്ഞു. മധുര ജില്ലയിലെ മധുര ഹൗസിംഗ് ബോർഡ് ഏരിയയിൽ കൃഷ്ണൻ എന്ന ആർഎസ്എസ് പ്രവർത്തകന്റെ വീടിന് നേരെയാണ് ബോംബ് ആക്രമണം ഉണ്ടായത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. പോപ്പുലർ ഫ്രണ്ടിന്റെ നേതാക്കളെ എൻഐഎ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് അക്രമണം നടന്നിരിക്കുന്നത്.(petrol bomb attack on bjp leaders house in madurai)
വീടിന്റെ വാതിൽ പടിയിൽ നിന്നിരുന്ന കൃഷ്ണനു നേരെ ബൈക്കിലെത്തിയവർ ബോംബ് എറിയുകയായിരുന്നു. ശബ്ദം കേട്ട് പുറത്തിറങ്ങിയ വീട്ടുകാര്‍ തീ ആളിക്കത്തുന്നതാണ് കണ്ടത്. ഷോട്ട് സര്‍ക്യൂട്ടാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ പൊലീസെത്തി സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് ആക്രമികളുടെ ദൃശ്യങ്ങള്‍ ലഭിച്ചത്. അതേസമയം കോയമ്പത്തൂരിലെ ബിജെപി ഓഫീസിന് നേരെയും അക്രമികൾ പെട്രോൾ ബോംബ് എറിഞ്ഞിരുന്നു. പ്രതികളെ ഇതുവരെ പൊലീസ് പിടി കൂടിയിട്ടില്ല.
Story Highlights: petrol bomb attack on bjp leaders house in madurai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here