Advertisement

വഴക്ക് പറഞ്ഞതിലെ പക; യുപിയില്‍ പ്രിന്‍സിപ്പലിന് നേരെ മൂന്ന് റൗണ്ട് വെടിയുതിര്‍ത്ത് പ്ലസ് ടു വിദ്യാര്‍ഥി

September 24, 2022
3 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്‌കൂള്‍ പ്രിന്‍സിപ്പലിന് നേരെ വെടിവച്ച് പ്ലസ് ടു വിദ്യാര്‍ഥി. ഉത്തര്‍പ്രദേശിലെ സീതപൂരിലാണ് സംഭവം നടന്നത്. അധ്യാപകന് നേരെ വിദ്യാര്‍ഥി മൂന്ന് റൗണ്ട് വെടിയുതിര്‍ത്തു. അധ്യാപകന്റെ നില ഗുരുതരമായി തുടരുകയാണ്. (plus two student open fire at school principal in uttar pradesh)

ആദര്‍ശ് രാംസ്വരൂപ് വിദ്യാലയത്തിലെ പ്രിന്‍സിപ്പലായ രാം വെര്‍മയ്ക്കാണ് വെടിയേറ്റത്. ഇന്നലെ വിദ്യാര്‍ഥി മറ്റ് കുട്ടികളുമായി വഴക്കുണ്ടാക്കിയപ്പോള്‍ പ്രിന്‍സിപ്പല്‍ ഇടപെട്ടിരുന്നു. ഇതിന്റെ പകയാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആക്രമണത്തിന് ശേഷം വിദ്യാര്‍ഥി സംഭവ സ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ടെന്നാണ് എഎസ്പി സൗത്ത് എന്‍പി സിംഗ് പറയുന്നത്. വിദ്യാര്‍ഥി ഉപയോഗിച്ചത് ലൈസന്‍സില്ലാത്ത തോക്കാണെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: ‘ലോട്ടറി എടുത്ത ശേഷം രണ്ട് തവണ നികുതി അടയ്‌ക്കേണ്ടി വന്നു’; ഭാഗ്യക്കുറിയിലൂടെ വരുന്ന ‘ഭാഗ്യം’ മാത്രമല്ലെന്ന് കഴിഞ്ഞ തവണത്തെ ബമ്പർ സമ്മാന ജേതാവ് ജയപാലൻ

അധ്യാപകന് നേരെ വെടിയുതിര്‍ത്ത വിദ്യാര്‍ഥിയെ കണ്ടെത്താനായി രണ്ട് പ്രത്യേകസംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്. സര്‍ദാര്‍പുര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. മറ്റിടങ്ങളിലേക്കും പൊലീസ് തെരച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ട്.

Story Highlights: plus two student open fire at school principal in uttar pradesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement