ഡോളർ ശക്തിപ്രാപിച്ചതോടെ ഇന്ത്യൻ രൂപയ്ക്ക് റെക്കോർഡ് ഇടിവ്

അമേരിക്കൻ സെൻട്രൽ ബാങ്ക് പലിശ നിരക്ക് ഉയർത്തിയതിനെത്തുടർന്ന് ഡോളർ ശക്തിപ്രാപിച്ചതോടെ ഇന്ത്യൻ രൂപയ്ക്ക് റെക്കോർഡ് ഇടിവ്. ആദ്യമായി ഒരു ഡോളറിന് 80.74 ഇന്ത്യൻ രൂപ വരെ എന്ന നിലയിലേക്ക് ഇടിഞ്ഞു. ആഗസ്റ്റിൽ ഡോളറിന് 80.11 ഇന്ത്യൻ രൂപയായതായിരുന്നു മുൻകാല റെക്കോർഡ് നിരക്ക്. ( Rupee hits record low vs US dollar for second day ).
Read Also: 5 ബില്ല്യൺ ഡോളർ ചെലവഴിച്ച് ‘ചന്ദ്രനെ’ നിർമിക്കാനൊരുങ്ങി ദുബായ്; ഉള്ളിൽ നൈറ്റ് ക്ലബും റിസോർട്ടും
രാജ്യാന്തര വിപണിയിൽ ഒരു ദിർഹത്തിന് 22.03 രൂപ വരെ ലഭിച്ചതോടെ യുഎഇയിലും പ്രവാസികൾക്ക് നേട്ടമായി. രൂപയുടെ വിലയിടിവ് പരമാവധി പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ് ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾ.
നാട്ടിലേക്ക് പണമയക്കുന്നവരുടെ എണ്ണം വർധിച്ചതായി എക്സ്ചേഞ്ച് മേഖലയിൽ പ്രവർത്തിക്കുന്നവർ പറഞ്ഞു.. യുഎസ് ഫെഡ് ഈ വർഷം പലിശ നിരക്ക് ഉയർത്താൻ സാധ്യതയുണ്ടെന്നാണ് സൂചന. ഇങ്ങനെയെങ്കിൽ ഡോളർ–രൂപ വിനിമയ നിരക്ക് ഇനിയും ഉയരും.
Story Highlights: Rupee hits record low vs US dollar for second day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here