എയര്‍ഫോഴ്‌സ് ടെക്നിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ; വ്യോമസേനാ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്

ബെംഗളൂരുവിലെ ജലഹള്ളിയിലെ എയര്‍ഫോഴ്സ് ടെക്നിക്കല്‍ കോളജിലെ ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ആറ് വ്യോമസേന ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. അറസ്റ്റിലായവരില്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍, വിംഗ് കമാന്‍ഡര്‍ ഉള്‍പ്പെടെയുള്ള റാങ്കിലുള്ള ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
എയര്‍ഫോഴ്‌സ് കേഡറ്റായിരുന്നു 27 കാരനെയാണ് ബുധനാഴ്ച ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കേസിലുള്‍പ്പെട്ടവരുടെ പേരുകള്‍ അടങ്ങിയ ഏഴ് പേജുള്ള ആത്മഹത്യാ കുറിപ്പ് ഹോസ്റ്റല്‍ മുറിയില്‍ നിന്ന് കണ്ടെടുത്തിരുന്നു.
Read Also: 16 കോടിയുടെ തട്ടിപ്പ്; എയിംസിലെ ഡോക്ടറും സഹോദരിയും പിടിയിൽ
മരിച്ച വിദ്യാര്‍ത്ഥി അച്ചടക്ക നടപടി നേരിട്ടെന്നും തുടര്‍ന്ന് പിരിച്ചുവിട്ടതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്യുകയായിരുന്നെന്നും കുടുംബം ആരോപിച്ചു. കുറിപ്പില്‍ പേരുള്ള വ്യോമസേനാ ഉദ്യോഗസ്ഥരാണ് മകന്റെ മരണകാരണമെന്നും പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും യുവാവിന്റെ ബന്ധുക്കള്‍ പറഞ്ഞു
Story Highlights: Case against six Air Force officers in student suicide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here