എസ്ബിഐ ബാങ്ക് പണമിടപാടുകൾക്ക് ഇനി ഗ്രീൻ കാർഡ് നിർബന്ധമോ ? എന്താണ് ഗ്രീൻ കാർഡ് ?

എസ്ബിഐയുടെ ബാങ്ക് പണമിടപാടുകൾക്ക് ഇനി മുതൽ ഗ്രീൻ കാർഡ് വേണമെന്ന വാർത്ത കഴിഞ്ഞ കുറച്ച് ദിവസമായി പ്രചരിക്കുന്നുണ്ട്. പണം അക്കൗണ്ടിൽ നിക്ഷേപിക്കാനാണ് ഗ്രീൻ കാർഡ് വേണ്ടതെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ എന്താണ് ഗ്രീൻ കാർഡ് ? യഥാർത്ഥത്തിൽ എസ്ബിഐയിൽ പണം നിക്ഷേപിക്കാൻ ഗ്രീൻ കാർഡ് വേണോ ? എന്താണ് ഗ്രീൻ കാർഡ് ? ( is sbi green card mandatory to deposit money )
സാധാരണ ഡെബിറ്റ് കാർഡിന് സമാനമായുള്ള ഒരു കാർഡാണ് ഗ്രീൻ കാർഡ്. എസ്ബിഐയുടെ ഏത് ബ്രാഞ്ചിൽ നിന്നും 20 രൂപ നിരക്കിൽ ഈ കാർഡ് ലഭിക്കും. ബാങ്കിൽ സ്ഥാപിച്ചിരിക്കുന്ന മണി ഡെപ്പോസിറ്റിംഗ് മെഷീനിൽ ഈ കാർഡ് ഉപയോഗിച്ച് എളുപ്പത്തിൽ പണം നിക്ഷേപിക്കാൻ സാധിക്കും. നമ്മുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളെല്ലാം ഈ കാർഡിൽ അടങ്ങിയിരിക്കും എന്നിരിക്കെ ബാങ്ക് വിവരങ്ങൾ രേഖപ്പെടുത്തി സമയം കളയേണ്ട എന്നതാണ് ഈ കാർഡിന്റെ ഉപയോഗം.
Read Also: എസ്ബിഐ 6000 രൂപ സബ്‌സിഡി നൽകുമോ ? [ 24 Fact Check ]
എന്നാൽ പണം നിക്ഷേപിക്കുന്നതിന് ഗ്രീൻ കാർഡ് നിർബന്ധമാണോ ? അല്ല എന്ന് പൂജപ്പുര എസ്ബിഐ ഹെഡ് ഓഫിസ് എജിഎം (പിആർഒ) പി ബാബു ട്വന്റിഫോർ ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. ഗ്രീൻ കാർഡ് ഇല്ലെങ്കിൽ എടിഎം കാർഡ് ആണെങ്കിലും മതി. ഇനി മെഷീൻ ഉപയോഗിക്കാതെ തന്നെ പണം നിക്ഷേപിക്കാൻ സ്ലിപ്പ് പൂരിപ്പിക്കുന്ന പഴയ സമ്പ്രദായം ഇപ്പോഴും ബാങ്കുകളിലുണ്ട്. ആ മാർഗം വഴിയും പണം നിക്ഷേപിക്കാം.
Story Highlights: is sbi green card mandatory to deposit money
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here