Advertisement

ഝുലൻ ഗോസ്വാമി; ഇന്ത്യൻ വനിതാ ക്രിക്കറ്റിൻ്റെ ഇൻസ്വിംഗർ

September 25, 2022
2 minutes Read
jhulan goswami retirement article

‘ഝുലൻ ഗോസ്വാമിയുടെ ഇൻസ്വിംഗറുകൾ എന്നെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്.’ (jhulan goswami retirement article)

പറയുന്നത് ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയാണ്. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലിക്കുമ്പോൾ നെറ്റ്സിൽ ഝുലനെ നേരിട്ട രോഹിത് ആ ഇൻസ്വിംഗറുകൾക്ക് മുന്നിൽ ചൂളിപ്പോയിട്ടുണ്ട്. രോഹിത് മാത്രമല്ല, ലോകേഷ് രാഹുൽ അടക്കമുള്ള മറ്റ് പുരുഷ ക്രിക്കറ്റർമാരും ഝുലൻ ഗോസ്വാമിയുടെ ഇൻസ്വിംഗറിനു മുന്നിൽ വീണിട്ടുണ്ട്.

Read Also: ഈഡൻ ഗാർഡൻസിൽ ഝുലൻ ഗോസ്വാമിയുടെ പേരിൽ പവലിയൻ സ്റ്റാൻഡൊരുക്കാൻ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ

ഇന്ത്യൻ വനിതാ ക്രിക്കറ്റിൻ്റെ രണ്ട് തലമുറകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണ് ഝുലൻ. 2002 ജനുവരി 6ന് ഇംഗ്ലണ്ടിനെതിരെ അരങ്ങേറിയ ഝുലൻ ക്രിക്കറ്റ് മൈതാനത്ത് നിറങ്ങുനിന്നത് 20 വർഷങ്ങളാണ്. 19ആം വയസിൽ തുടങ്ങിയ യാത്ര ഇന്ന് 39 വയസിലെത്തി. തുടർന്നിങ്ങോട്ട് മിതാലി രാജുമൊത്ത് ഝുലൻ ഇന്ത്യൻ വനിതാ ക്രിക്കറ്റിനു നൽകിയത് സമാനതകളില്ലാത്ത സംഭാവനകളാണ്. 2006-2007 സീസണിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ആദ്യ ടെസ്റ്റ് മത്സരം വിജയിക്കുമ്പോൾ അതിൽ ഝുലൻ്റെ സംഭാവനകൾ ശ്രദ്ധേയമായിരുന്നു. ആദ്യ മത്സരത്തിൽ നൈറ്റ് വാച്ച്മാനായി ഫിറ്റിയടിച്ച ഝുലൻ രണ്ടാം മത്സരത്തിൻ്റെ രണ്ട് ഇന്നിംഗ്സിലും അഞ്ച് വിക്കറ്റ് വീതം വീഴ്ത്തി. 2007ൽ ഐസിസിയുടെ വനിതാ ക്രിക്കറ്ററായിരുന്നു.

2008ൽ മിതാലി രാജിൽ നിന്ന് ക്യാപ്റ്റൻസി സ്വീകരിച്ച ഝുലൻ 2011 വരെ ഇന്ത്യയെ നയിച്ചു. 2010ൽ അർജുന, 2012ൽ പദ്മശ്രീ. വനിതാ ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ 200, 250 വിക്കറ്റ് നേടിയ ഒരേയൊരു താരമാണ് ഝുലൻ. 2018 ഫെബ്രുവരി 7നാണ് അദ്ദേഹം ഈ നേട്ടത്തിലെത്തിയത്. അതേ വർഷം തന്നെ ഝുലന് ആദരമായി ഇന്ത്യ സ്റ്റാമ്പ് പുറത്തിറക്കി. 2017ൽ ദക്ഷിണാഫ്രിക്കക്കെതിരെ 181 വിക്കറ്റ് പൂർത്തിയാക്കിയ ഝുലൻ വനിതാ ഏകദിനത്തിൽ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ താരമായിരുന്നു. രാജ്യാന്തര ക്രിക്കറ്റിൽ ആകെ 353 വിക്കറ്റുകളുള്ള ഝുലൻ വനിതാ ക്രിക്കറ്റിൽ ഏറ്റവുമധികം വിക്കറ്റുകൾ നേടിയ താരമാണ്. ഏകദിനത്തിൽ 255 വിക്കറ്റുകളുള്ള താരം ഇവിടെയും ഒന്നാമതാണ്. 43 വിക്കറ്റുകളോടെ വനിതാ ലോകകപ്പുകളിലും ഝുലൻ ആണ് ഏറ്റവുമധികം വിക്കറ്റുകൾ നേടിയ താരം. 2005ലും 2017ലും ലോകകപ്പ് ഫൈനൽ കളിച്ചെങ്കിലും ഒരു കിരീടം നേടാൻ താരത്തിനു കഴിഞ്ഞിട്ടില്ല. ഇതാണ് തൻ്റെ ഏറ്റവും വലിയ വേദന എന്ന് ഝുലൻ പറയുമ്പോൾ ആ സങ്കടം നമുക്ക് മനസ്സിലാക്കാം.

Read Also: ഝുലൻ ഗോസ്വാമിയുടെ ഇൻസ്വിംഗറുകൾ തന്നെ ബുദ്ധിമുട്ടിച്ചിട്ടുണ്ടെന്ന് രോഹിത്

ഇംഗ്ലണ്ടിനെതിരെ തൻ്റെ അവസാന മത്സരത്തിനിറങ്ങും മുൻപ് ഇന്ത്യൻ ടീമംഗങ്ങൾ ചേർന്ന് ഝുലന് ഒരു ഫലകം സമ്മാനിച്ചിരുന്നു. ആ സമയത്ത് പൊട്ടിക്കരഞ്ഞുപോയ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിൻ്റെ ചിത്രമാണ് ഇന്ത്യൻ ടീമിന് ഝുലൻ ആരെന്നതിനുത്തരം. ഒരു ജനതയെ മുഴുവൻ പ്രചോദിപ്പിച്ച താരമാണ്. 39ആം വയസിലും കൃത്യതയോടെ പന്തെറിയുന്ന, രോഹിതിൻ്റെ തൻ്റെ വാക്കുകളിൽ ഒരു ജീവിതകാലത്ത് ഒരു തവണ മാത്രം ഉണ്ടാവുന്ന ബൗളർ.

Story Highlights: jhulan goswami retirement article

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top