എന്‍ഐഎ റെയ്ഡ്; തമിഴ്‌നാട്ടില്‍ ആര്‍എസ്എസ് നേതാവിന്റെ വീടിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു

പോപ്പുലര്‍ ഫ്രണ്ടിനെതിരായ രാജ്യവ്യാപക എന്‍ഐഎ റെയ്ഡിനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം തുടരുന്നു. തമിഴ്നാട്ടില്‍ ആര്‍എസ്എസ് നേതാവിന്റെ വീടിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു. ശനിയാഴ്ച രാത്രി 7.30ഓടെയാണ് സംഭവം. മധുരയിലെ ആര്‍എസ്എസ് നേതാവ് എം എസ് കൃഷ്ണന്റെ വീടിന് നേരെയാണ് മൂന്ന് പെട്രോള്‍ ബോംബുകള്‍ എറിഞ്ഞത്.
വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണമാരംഭിച്ചു. ബൈക്കിലെത്തിയ സംഘമാണ് വീടിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ആര്‍ക്കും പരുക്കുകളേറ്റിട്ടില്ല. തമിഴ്‌നാടിന്റെ വിവിധയിടങ്ങളില്‍ ആര്‍എസ്എസ്, ബിജെപി നേതാക്കളുടെ വീടുകളും ഓഫീസുകളും കേന്ദ്രീകരിച്ച് അക്രമണമുണ്ടാകുന്നുണ്ട്.
എന്‍ഐഎ റെയ്ഡില്‍ പിഎഫ് ഐദേശീയ എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം ഇസ്മയിലിന്റെ കോയമ്പത്തൂരിലെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തതായി എന്‍ഐഎ റിപ്പോര്‍ട്ടില്‍ പറയുന്നു. എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകളിലും റെയ്ഡ് നടന്നു. കാട്ടുമണ്ണാര്‍കോവില്‍, ദിണ്ടുഗല്‍, മധുര, തേനി എന്നിവിടങ്ങളിലെ 11 സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്.
Read Also: എന്‍ഐഎ റെയ്ഡ്: പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി.പി.മുഹമ്മദ് ബഷീര്‍ അറസ്റ്റില്‍
തമിഴ്‌നാട്ടില്‍ എം മുഹമ്മദ് അലി ജിന്ന, മുഹമ്മദ് യൂസഫ്, എ എസ് ഇസ്മായില്‍, അപ്പമ്മ ഇസ്മായില്‍, സയ്യിദ് ഇസ്ഹാഖ്, ഖാലിദ് മുഹമ്മദ്, എ എം ഇദ്രിസ്, മുഹമ്മദ് അബുതാഹിര്‍, എസ്ഖാജാ മൊയ്തീന്‍, യാസര്‍ അറഫ, ബറകത്തുള്ള, ഫയാസഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ അഞ്ചുപേരെ മധുരയില്‍നിന്നും രണ്ടുപേര്‍ കേരളത്തില്‍നിന്നും കടലൂര്‍, രാമനാഥപുരം, തേനി, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍നിന്ന് ഓരോ ആളുകളും പിടിയിലായിട്ടുണ്ട്.
Story Highlights: Petrol bombs attack towards rss leader’s home tamilnadu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here