14 കേസുകളിൽ ഉൾപ്പെട്ട പ്രതിയെ കാപ്പ നിയമപ്രകാരം തിരുവനന്തപുരം സെൻട്രൽ ജയിലിലടച്ചു

14 കേസുകളിൽ ഉൾപ്പെട്ട പ്രതിയെ കാപ്പ നിയമ പ്രകാരം കൊല്ലം കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു. മുളവന ഇടമല മിനിവിലാസം വീട്ടിൽ നിന്ന് പൂനുക്കന്നൂർ ചിറയടി ക്ഷേത്രത്തിന് സമീപം അമ്പലംവിള വീട്ടിൽ താമസിക്കുന്ന രഞ്ജിത്തിനെയാണ് (28) കാപ്പ നിയമ പ്രകാരം പിടികൂടിയത്. ഇയാളെ തിരുവനന്തപുരം സെൻട്രൽ ജയിലിലടച്ചു. ( accused involved in 14 cases were jailed under Kaapa Act ).
Read Also: തലയ്ക്കടിയേറ്റ് ജാർഖണ്ഡ് തൊഴിലാളി മരിച്ച സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ
അടിപിടി, കൊലപാതക ശ്രമം, പിടിച്ചുപറി തുടങ്ങിയവയാണ് രഞ്ജിത്തിനെതിരായ കേസുകൾ. കൊല്ലം റൂറൽ എസ്.പി കെ.ബി. രവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടറാണ് കാപ്പ നിയമ പ്രകാരം ഇയാളെ പിടികൂടാൻ ഉത്തരവിട്ടത്.
Story Highlights: accused involved in 14 cases were jailed under Kaapa Act
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here