തീവ്രവാദത്തിന്റെ ഹോട്ട്സ്പോട്ടായി കേരളം മാറി; ജെ.പി നദ്ദ

തീവ്രവാദത്തിന്റെ ഹോട്ട്സ്പോട്ടായി കേരളം മാറുകയാണെന്ന ഗുരുതര ആരോപണവുമായി ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ. പിണറായി സർക്കാർ അഴിമതിയിലും കടക്കെണിയിലും മുങ്ങി നിൽക്കുകയാണ്. സാമ്പത്തികമായ അച്ചടക്കമില്ലാത്ത സംസ്ഥാനമായി കേരളം മാറി. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു. ( Kerala has become a hotspot for terrorism; JP Nadda ).
Read Also: ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തിലൂടെ ഭാരത് ജോഡോ യാത്ര കടന്ന് പോകുന്നില്ല; വിമർശനവുമായി എം.വി ഗോവിന്ദൻ
മുഖ്യമന്ത്രിക്കും കുടുംബത്തിനും ഓഫീസിനും എതിരെ സ്വപ്ന സുരേഷ് കോടതിയിൽ മൊഴി നൽകുന്ന സാഹചര്യം വരെ ഉണ്ടായി. സർവകലാശാല നിയമനങ്ങളിലും അഴിമതി നടത്തിയിട്ടുണ്ട്. സർവകലാശാലകളിൽ ബന്ധുനിയമനങ്ങൾ നടത്തുകയാണ് സംസ്ഥാന സർക്കാർ.
ലോകായുക്തയെ ഇല്ലാതാക്കുന്ന നടപടിയാണ് സർക്കാർ കൈക്കൊള്ളുന്നത്. സർക്കാർ കുടുംബാധിപത്യത്തിലും അഴിമതിയിലും പെട്ടിരിക്കുകയാണ്. കൊവിഡ് കാലത്ത് അടിയന്തരമായി മെഡിക്കൽ സാധനങ്ങൾ വാങ്ങിയതിലും അഴിമതി നടന്നിട്ടുണ്ടെന്ന് വ്യക്തമാണ്. അക്രമം ചെയ്യുന്നവർക്ക് പൊലീസിന്റെയും നിയമസംവിധാനങ്ങളുടെയും പിന്തുണ ലഭിക്കുന്ന സ്ഥിതിയാണ് ഇവിടെ നിലനിൽക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Story Highlights: Kerala has become a hotspot for terrorism; JP Nadda
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here