കലൂരിലെ കൊലപാതകം; പ്രധാന പ്രതിയുടെ സുഹൃത്ത് പിടിയിൽ

കലൂരിലെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പിടിയിലായി. പ്രധാന പ്രതിയുടെ സുഹൃത്തായ തിരുവനന്തപുരം അമ്പൂരി സ്വദേശി അഭിഷേക് ആണ് പിടിയിലായത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം രണ്ടായി. അഭിഷേകിന്റെ കൂട്ടാളിയായ കാസർഗോഡ് സ്വദേശി മുഹമ്മദാണ് കേസിൽ ഒന്നാം പ്രതി. ഇയാൾ ഇപ്പോഴും ഒളിവിലാണ്. കേസിൽ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച ഒരാൾ ഇന്ന് രാവിലെ പിടിയിലായി. കൊല്ലപ്പെട്ട രാജേഷിനെയും സഹപ്രവർത്തകരെയും ആക്രമിച്ച രണ്ട് പേരിൽ ഒരാളാണ് അഭിഷേക്. ( Murder at Kaloor; One more arrested ).
Read Also: എറണാകുളം കലൂരിൽ കുത്തേറ്റയാളെ തിരിച്ചറിഞ്ഞു
രാജേഷിനെ കൊലപ്പെടുത്തിയത് ആസൂത്രിതമായല്ലെന്നും പെട്ടെന്നുള്ള പ്രകോപനമാണ് സംഘർഷത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്നും കൊച്ചി സിറ്റി പൊലീസ് ഡിസിപി എസ് ശശിധരൻ പറഞ്ഞു.
പള്ളുരുത്തി സ്വദേശി രാജേഷ് (24) ആണ് കൊല്ലപ്പെട്ടത്. ഗാനമേളയ്ക്കിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
രാത്രി ഗാനമേള നടക്കുന്നതിനിടെ സ്ഥലത്തെത്തിയ ഒരാൾ പരിപാടി അലങ്കോലപ്പെടുത്താൻ ശ്രമിച്ചു എന്ന് സംഘാടകർ പറയുന്നു. തുടർന്ന് ഇയാളെ അവിടെനിന്ന് പുറത്താക്കി. തിരികെയെത്തിയ ആൾ പുറത്താക്കിയ ആളെ കുത്തുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ പാലാരിവട്ടം പൊലീസാണ് അന്വേഷണം നടത്തുന്നത്.
Story Highlights: Murder at Kaloor; One more arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here