ഭാരത് ജോഡോ യാത്രയ്ക്കെതിരായ പൊതുതാൽപര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കെതിരായ പൊതുതാൽപര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഭാരത് ജോഡോയാത്ര മൂലം ഗതാഗതം സ്തംഭിപ്പിക്കുന്നുവെന്നും, റോഡ് മുഴുവൻ ജോഡോ യാത്രക്കാർക്കായി നൽകുന്നുവെന്നും ആരോപിച്ചാണ് ഹർജി. ( petition against bharat jodo yatra )
കഴിഞ്ഞതവണ ഹർജി പരിഗണിച്ച കോടതി, യാത്ര നടത്താനുള്ള അനുമതി സംബന്ധിച്ച വിശദാംശങൾ നൽകാൻ ഹർജിക്കാരനോട് നിർദേശിച്ചിരുന്നു. ഭാരത് ജോഡോയാത്ര ദേശീയപാതയിൽ ഒരുഭാഗത്ത് കൂടി മാത്രമാക്കണം. മറ്റ് ഭാഗം ഗതാഗതത്തിനായി തുറക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകണം എന്നീ ആവശ്യങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിട്ടുള്ളത് ‘ .കൂടാതെ യാത്രയുടെ പോലീസ് സുരക്ഷയ്ക്ക് പണം ഈടാക്കണമെന്നും ആവശ്യമുണ്ട്.
രാഹുൽ ഗാന്ധി, കെപിസിസി പ്രസിഡൻറ് അടക്കമുള്ളവരെ എതിർ കക്ഷിയാക്കിയാണ് ഹർജി. ഹൈക്കോടതി അഭിഭാഷകനായ കെ. വിജയനാണ് ഹർജിക്കാരൻ.
Story Highlights: petition against bharat jodo yatra
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here