Advertisement

ട്വന്റി-20 മത്സരത്തിനായി ഇന്ത്യൻ ടീം ഇന്ന് കാര്യവട്ടത്ത് എത്തും

September 26, 2022
2 minutes Read
t 20 indian team reach karyavattom today

കാര്യവട്ടം ട്വന്റി-20 മത്സരത്തിനായി ഇന്ത്യൻ ടീം ഇന്ന് എത്തും. വൈകിട്ട് 4.30നാണ് രോഹിത് ശർമയും സംഘവും തിരുവനന്തപുരത്ത് എത്തുക. ഇന്നലെ എത്തിയ ദക്ഷിണാഫ്രിക്കൻ ടീം വൈകിട്ട് 5 മണിക്ക് പരിശീലനത്തിന് ഇറങ്ങും. ( t 20 indian team reach karyavattom today )

ആവേശത്തിന്റെ സിക്‌സർ പായിക്കാനുള്ള ഒരുക്കത്തിലാണ് തിരുവനന്തപുരം. ഇന്ന് ഇന്ത്യൻ ടീം കൂടി എത്തുന്നതോടെ കാര്യവട്ടത്തിന്റെ ബൗണ്ടറി വട്ടത്തിൽ ഒതുങ്ങില്ല കേരളത്തിൻറെ ക്രിക്കറ്റ് ആവശ്യം. ആവേശത്തിന്റെ തിരി കൊളുത്തിയാണ് തെംബ ബവുമയും ദക്ഷിണാഫ്രിക്കൻ സംഘാംഗങ്ങളും ഇന്നലെ രാജനഗരിയിൽ പറന്നിറങ്ങിയത്. മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് കേരളം രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിന് ആതിഥമയിക്കുന്നത്. ടിക്കറ്റുകൾ ഏറെക്കുറെ വിറ്റഴിഞ്ഞതിനാൽ സ്റ്റേഡിയം നിറയുമെന്ന കാര്യത്തിൽ സംശയമില്ല.

കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇത് നാലാമതെത് രാജ്യാന്തര മത്സരമാണ്.. രണ്ടുതവണ വെസ്റ്റ് ഇൻഡീസിനും ഉദ്ഘാടന മത്സരത്തിൽ ന്യൂ സീലൻഡും കാര്യവട്ടത്ത് മത്സരത്തിന് എത്തി. മൂന്ന് മത്സരങ്ങളിൽ ഒരിക്കൽ മാത്രം ഇന്ത്യ തോൽവിയറിഞ്ഞു.

Story Highlights: t 20 indian team reach karyavattom today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top