നാലു പുതിയ കരാറിൽ ഒപ്പു വച്ച് യുഎഇയിലെ ഇത്തിഹാദ് റെയിൽ

നാലു പുതിയ കരാറിൽ ഒപ്പു വച്ച് യുഎഇയിലെ ഇത്തിഹാദ് റെയിൽ. പാസഞ്ചർ സ്റ്റേഷനുകൾ നിർമ്മിക്കുന്നതുൾപ്പെടെയുളള കരാറുകളിലാണ് കമ്പനി ഏർപ്പെട്ടത്. ബെർലിനിൽ നടന്ന ഇന്നോട്രാൻസ് 2022 രാജ്യാന്തര വാണിജ്യമേളയിലാണ് ഇത്തിഹാദ് റെയിൽ വിവിധ കരാറുകളിൽ ഒപ്പ് വച്ചത്. ( UAE’s Etihad Rail signs four new contracts ).
റെയിൽ സേവന രംഗത്തെ പ്രമുഖരായ എസ്എൻസിഎഫ് ഇന്റർനാഷണൽ, അൽസ്റ്റം, പ്രോഗ്രസ് റെയിൽ, താലസ് ഗ്രൂപ്പ് എന്നീ കമ്പനികളുമായാണ് ഇത്തിഹാദ് റെയിൽ കരാറിലേർപ്പെട്ടത്. ആകെ നാലു കരാറുകളാണ് പുതിയതായി ഒപ്പുവെച്ചത്.
Read Also: നടന് നസ്ലിന്റെ പേരില്‍ കമന്റിട്ടത് യുഎഇയില്‍ നിന്ന്: വ്യാജ അക്കൗണ്ട് ഡിലീറ്റ് ചെയ്തു
റെയിൽ പ്രവർത്തനങ്ങൾ, അറ്റകുറ്റപ്പണികൾ, പാസഞ്ചർ സ്റ്റേഷനുകൾ, ചരക്ക് ഗതാഗതം, സേവന സൗകര്യങ്ങൾ എന്നിവയെല്ലാം കരാറിന്റെ പരിധിയിൽ വരും. ഈ മാസം 23 വരെ ജർമനിയിൽ നടന്ന ഇന്നോട്രാൻസ് 2022 പ്രദർശനത്തിൽ വെച്ചായിരുന്നു കരാറുകളിൽ ഒപ്പിട്ടത്. ഇന്നോട്രാൻസിൽ പങ്കെടുത്ത റെയിൽവേ ഗതാഗത മേഖലകളിലെ പ്രധാന പ്രദർശകരിലൊരാളായിരുന്നു ഇത്തിഹാദ് റെയിൽ.
യുഎഇ ദേശീയ റെയിൽ ശൃംഖലയെ രാജ്യാന്തര നിലവാരത്തിൽ എത്തിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കമെന്ന് ഇത്തിഹാദ് റയിൽ പാസഞ്ചർ സെക്ടർ എക്സിക്യൂട്ടിവ് ഡയറക്ടർ മുഹമ്മദ് അൽ മുസാവ അറിയിച്ചു യുഎഇ ദേശീയ റെയിൽ ശൃംഖലയുടെ വികസനവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ ഉദ്യോഗസ്ഥർ മേളയിൽ പ്രദർശിപ്പിച്ചു.
Story Highlights: UAE’s Etihad Rail signs four new contracts
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here