Advertisement

രാത്രിയിൽ സ്ത്രീകൾ മാത്രമുളള വീടുകളിലെത്തി നഗ്നതാ പ്രദർശനം; യുവാവ് അറസ്റ്റിൽ

September 27, 2022
Google News 2 minutes Read
display of nudity towards women; youth arrested

രാത്രിസയമത്ത് വീടുകളിൽ അതിക്രമിച്ചുകയറി സ്ത്രീകൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തുന്ന യുവാവിനെ പൊലീസ് പിടികൂടി. വട്ടപ്പാറ മണലി ഏകലവ്യനാണ് (30) അറസ്റ്റിലായത്. തിരുവനന്തപുരം ജില്ലയിലെ വെമ്പായത്താണ് സംഭവം. ( display of nudity towards women; youth arrested ).

സ്ത്രീകൾ മാത്രമുള്ള വീടുകളിലാണ് പ്രതി കയറുന്നത്. വട്ടപ്പാറ പൊലീസാണ് പ്രതിയെ കുടുക്കിയത്. സി.ഐ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വട്ടപ്പാറ കണക്കോട് സ്വദേശിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

Read Also: പെൺകുട്ടികൾക്ക് ക്രൂരമർദനം; ദൃശ്യത്തിലുള്ളയാളെ തേടി പൊലീസ്

ഏകലവ്യൻ ലഹരിക്കടിമയാണെന്ന് വട്ടപ്പാറ പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെ കണക്കോട് സ്വദേശിനിയുടെ വീട്ടിൽ കയറി ഇയാൾ അതിക്രമം കാട്ടിയിരുന്നു. ഇയാൾക്കെതിരെ വട്ടപ്പാറ സ്റ്റേഷനിൽ മാത്രം അഞ്ച് ക്രിമിനൽ കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

Story Highlights: display of nudity towards women; youth arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here