ഫിഫ്റ്റിയടിച്ച് സഞ്ജു പുറത്ത്; ന്യൂസീലൻഡ് എയ്ക്കെതിരെ ഇന്ത്യക്ക് 5 വിക്കറ്റ് നഷ്ടം

ന്യൂസീലൻഡ് എയ്ക്കെതിരായ അവസാന ഏകദിന മത്സരത്തിൽ ഇന്ത്യ എയ്ക്ക് അഞ്ച് വിക്കറ്റ് നഷ്ടം. 36 ഓവറിൽ 198 റൺസെടുക്കുന്നതിനിടെയാണ് ഇന്ത്യക്ക് അഞ്ച് വിക്കറ്റ് നഷ്ടമായിരിക്കുന്നത്. ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസൺ ആണ് അവസാനമായി പുറത്തായത്. സഞ്ജു 54 റൺസെടുത്തു. തിലങ്ക് വർമയും (50) ഇന്ത്യ എയ്ക്ക് വേണ്ടി തിളങ്ങി.
പൃഥ്വി ഷായ്ക്കും ഋതുരാജ് ഗെയ്ക്വാദിനും പകരം അഭിമന്യു ഈശ്വരനും രാഹുൽ ത്രിപാഠിയും ചേർന്നാണ് ഇന്ത്യ എയുടെ ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 55 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. 35 പന്തുകളിൽ 39 റൺസെടുത്ത അഭിമന്യു ആണ് ആദ്യം പുറത്തായത്. വൈകാതെ രാഹുൽ ത്രിപാഠിയും (18) മടങ്ങി. മൂന്നാം നമ്പറിൽ സഞ്ജുവും നാലാം നമ്പറിൽ തിലക് വർമയും ക്രീസിൽ ഉറച്ചുനിന്നതോടെ ഇന്ത്യ വീണ്ടും ട്രാക്കിലെത്തി. ഇരുവരും ഫിഫ്റ്റിയടിച്ചു. സഞ്ജു ഒരു ബൗണ്ടറിയും രണ്ട് സിക്സറും നേടിയപ്പോൾ തിലക് ഒരു ബൗണ്ടറിയും മൂന്ന് സിക്സറും നേടി. 99 റൺസ് നീണ്ട കൂട്ടുകെട്ട് തിലക് വർമ പുറത്തായതോടെ വേർപിരിഞ്ഞു. കെഎസ് ഭരത് വേഗം മടങ്ങിയപ്പോൾ ഫിഫ്റ്റിക്ക് പിന്നാലെ സഞ്ജുവും പുറത്തായി. നിലവിൽ ഋഷി ധവാനും രാജ് ബവയുമാണ് ക്രീസിൽ.
മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ആദ്യ രണ്ട് മത്സരങ്ങൾ പൂർത്തിയാവുമ്പോൾ ഇന്ത്യ രണ്ട് മത്സരങ്ങളും വിജയിച്ച് പരമ്പര നേടിക്കഴിഞ്ഞു.
Story Highlights: india a sanju samson fifty
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!