Advertisement

ബഫർ സോൺ; സുപ്രിംകോടതിയിലെ ഹർജിയിൽ കക്ഷി ചേരാൻ കെ.സി.ബി.സി

September 27, 2022
Google News 1 minute Read

ബഫർ സോൺ വിഷയത്തിൽ സുപ്രിംകോടതിയിലെ ഹർജിയിൽ കക്ഷി ചേരാൻ കെ.സി.ബി.സി. ബിഷപ്പുമാരുടെ യോഗത്തിലാണ് തീരുമാനം. കർഷകരുടെ ആശങ്ക അകന്നിട്ടില്ലെന്ന് തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. കേന്ദ്ര – സംസ്ഥാന സർക്കാരുടെ നിലപാടുകളിൽ വ്യക്തതയില്ല. ഹർജിയിൽ കക്ഷി ചേരാൻ നിയമ നടപടി ആരംഭിച്ചെന്നും മാർ ജോസഫ് പാംപ്ലാനി ട്വന്റി ഫോറിനോട് പറഞ്ഞു.

സുപ്രീംകോടതി വിധിയെ തുടര്‍ന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് വനം വകുപ്പനെ ചുമതലയേൽപ്പിച്ച സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് അംഗീകാരിക്കാനാവില്ലെന്ന് കെ സി ബി സി നേരത്തെ പറഞ്ഞിരുന്നു. സര്‍ക്കാര്‍ ഉത്തരവ് കര്‍ഷകര്‍ക്ക് നീതി നിഷേധിക്കുന്നതാണെന്നും ജനവാസ മേഖലകളെ ബഫര്‍സോണിൽ നിന്ന് ഒഴിവാക്കുമെന്ന് പറയുമ്പോഴും ജനവാസ മേഖല എന്നത് കൃത്യമായി നിര്‍വ്വചിച്ചിട്ടില്ലെന്നും കെ സി ബി സി ചൂണ്ടിക്കായിരുന്നു.

ബഫ‍ർസോൺ പരിധിയിൽ നിന്നും ജനവാസ കേന്ദ്രങ്ങളെ പൂർണമായി ഒഴിവാക്കി സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ 2019ലെ ഉത്തരവ് പിൻവലിക്കാതെയാണ് പുതിയ ഉത്തരവിറക്കിയുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം.

Read Also: ബഫര്‍ സോണ്‍ വിഷയത്തില്‍ വിദഗ്ധ സമിതി രൂപീകരണം ഉടന്‍: മന്ത്രി എ കെ ശശീന്ദ്രന്‍

കടുത്ത ആശയക്കുഴപ്പത്തിന് ഒടുവിലാണ് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്. സംരക്ഷിത വനമേഖലകൾക്ക് ചുറ്റുമുള്ള ജവവാസമേഖലകളെയും, കൃഷിയിടങ്ങളെയും പരിസ്ഥിതി ലോല മേഖലയിൽ നിന്ന് പൂർണമായി ഒഴിവാക്കിയിട്ടുണ്ട്. സർക്കാർ, അർധ സർക്കാർ, പൊതുസ്ഥാപനങ്ങളെയും
പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ഒഴിവാക്കിയിരുന്നു.

Story Highlights: KCBC On Buffer Zone

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here