Advertisement

സിൽവർലൈൻ വരും, യാത്രാശീലങ്ങൾ മാറും; ഫെയ്സ്ബുക്ക് പോസ്റ്റുമായി കെ റെയിൽ

September 27, 2022
Google News 3 minutes Read
Silverline will come travel habits will change; K Rail

സിൽവർലൈൻ യാഥാർത്ഥ്യമാകേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്ന ഫെയ്സ്ബുക്ക് കുറിപ്പുമായി കെ റെയിൽ അധികൃതർ രം​ഗത്ത്. തൊട്ടടുത്തുള്ള ജില്ലയിലേക്ക് പോകണമെങ്കിൽ പോലും മണിക്കൂറുകളാണ് ബസിലും ട്രെയിനിലും കാറിലുമൊക്കെ ചെലവഴിക്കേണ്ടത്. മികച്ച യാത്രാസൗകര്യങ്ങൾക്ക് നിലവിലുള്ള ഇക്കാലത്തും ഇങ്ങനെ നഷ്ടപ്പെടുത്താനുള്ളതാണോ മനുഷ്യന് ഏറ്റവും വിലപ്പെട്ട സമയം. സിൽവർലൈൻ വരും, യാത്രാശീലങ്ങൾ മാറും എന്ന വാചകത്തോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്. ( Silverline will come travel habits will change; K Rail ).

അത്സമയം, പദ്ധതിയുടെ ഡിപിആർ സംബന്ധിച്ച വിശദാംശങ്ങൾ കെ-റെയിൽ കോർപറേഷൻ ഇതുവരെ നൽകിയിട്ടില്ലെന്നാണ് റെയിൽവേ ബോർഡ് ഹൈക്കോടതിയിൽ വ്യക്തമാക്കിയത്. അലൈൻമെന്റ് ആവശ്യമായി വരുന്ന സ്വകാര്യഭൂമി, റെയിൽവേ ഭൂമി തുടങ്ങിയ വിശദാംശങ്ങളാണ് കൈമാറാനുള്ളത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പലതവണ കെ റെയിലിന് കത്തുകളയച്ചുവെങ്കിലും മറുപടിയില്ല എന്നും റെയിൽവേ ബോർഡ് ഹൈക്കോടതിയെ അറിയിച്ചു.

Read Also: ‘സിൽവർലൈൻ പദ്ധതി കർണാടകത്തിലേക്ക് നീട്ടണം’; സതേൺ സോണൽ കൗൺസിൽ യോഗത്തിൽ കേരളം

ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ, എത്ര സ്വകാര്യഭൂമി പദ്ധതിയ്ക്ക് ആവശ്യമായി വരും, എത്ര റെയിൽവേ ഭൂമി ഏറ്റെടുക്കേണ്ടി വരും എന്നീ വിവരങ്ങൾ തേടിയാണ് കെ റെയിൽ കോർപറേഷന് പലതവണ കത്തയതച്ചത്. എന്നാൽ പദ്ധതിയുടെ വിശദ പദ്ധതിരേഖാ വിശദാംശം ജൂലൈ 25നും ആഗസ്‌ത്‌ 28നുമിടയിൽ തിരുവനന്തപുരം, പാലക്കാട്‌ റെയിൽവേ ഡിവിഷനുകൾക്ക്‌ കൈമാറിയെന്നാണ് കെ റെയിൽ അധികൃതർ വാദിക്കുന്നത്.

Story Highlights: Silverline will come travel habits will change; K Rail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here