കറുപ്പ് നിറത്തിന്റെ പേരിൽ കളിയാക്കി; ഭർത്താവിനെ കോടാലി കൊണ്ട് വെട്ടിക്കൊന്ന് യുവതി

കറുപ്പ് നിറത്തിന്റെ പേരിൽ നിരന്തരമായുള്ള കളിയാക്കൽ സഹിക്കവയ്യാതെ ഭർത്താവിനെ കോടാലി കൊണ്ട് വെട്ടിക്കൊന്ന് യുവതി. 30 കാരിയായ സംഗീത സോൻവാനിയാണ് ഭർത്താവ് ആനന്ത് സോൻവാനിയെ കൊലപ്പെടുത്തിയത്. ( After Dark Skin Taunts She Killed Husband With Axe )
ഛത്തീസ്ഗഢിലെ ദുർഗ് ജില്ലയിലാണ് സംഭവം. സംഗീതയെ വിരൂപയെന്ന് വിിച്ച് നിരന്തരം ആനന്ദ് അവഹേളിക്കുമായിരുന്നു. ഞായറാഴ്ച രാത്രിയും സമാന രീതിയിൽ സംഗീതയെ ഭർത്താവ് അവഹേളിച്ചു. തുടർന്ന് നിയന്ത്രണം വിട്ട സംഗീത കൈയിൽ കിട്ടിയ കോടാലി കൊണ്ട് വെട്ടുകയായിരുന്നു. ആനന്ദിന്റെ ജനനേന്ദ്രിയവും സംഗീത അറുത്ത് മാറ്റി.
Read Also: പാലക്കാട് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു; മകള്‍ക്കും പരുക്ക്
തൊട്ടടുത്ത ദിവസം തന്റെ ഭർത്താവിനെ ആരോ കൊലപ്പെടുത്തിയെന്നാണ് സംഗീത ഗ്രാമവാസികളോട് പറഞ്ഞത്. എന്നാൽ പൊലീസിന്റെ ചോദ്യം ചെയ്യലിൽ സംഗീത കുറ്റം സമ്മതിക്കുകയായിരുന്നു.
Story Highlights: After Dark Skin Taunts She Killed Husband With Axe
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here