കാര്യവട്ടത്തെ മത്സരത്തിന് ആശംസകൾ നേർന്ന് സഞ്ജു

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കാനിരിക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തിന് ആശംസകൾ നേർന്ന് മലയാളി താരം സഞ്ജു സാംസൺ. കാര്യവട്ടത്ത് മികച്ച മത്സരം നടക്കട്ടെ എന്നാശംസിച്ച സഞ്ജു നാട്ടുകാരുടെ പിന്തുണ തന്നെ ഇമോഷണലാക്കാറുണ്ടെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു.
“വളരെ സന്തോഷമാണ്. നമ്മുടെ നാട്ടിൽ, നല്ല കാലാവസ്ഥയിൽ മത്സരം നടക്കുന്നു. നല്ല മത്സരം നടക്കട്ടെ. നല്ല ഒരു മത്സരം നാട്ടുകാർക്ക് കാണാൻ പറ്റട്ടെ. നല്ലൊരു മത്സരം നമുക്ക് ആസ്വദിക്കാം. നാട്ടുകാരുടെ ഇത്രയും പിന്തുണയും, ഇത്ര വൈകാരികമായുള്ള പിന്തുണ എന്നെ എപ്പോഴും ഇമോഷണലാക്കുന്ന കാര്യമാണ്.”- സഞ്ജു പ്രതികരിച്ചു.
Story Highlights: karyavattom t20 sanju samson
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here