നവരാത്രി ആഘോഷത്തിൽ പങ്കെടുത്ത മുസ്ലീം യുവാക്കൾക്ക് ഹിന്ദു സംഘടനയുടെ മർദ്ദനം

അഹമ്മദാബാദിൽ മുസ്ലീം യുവാക്കൾക്ക് ഹിന്ദു സംഘടനയുടെ അതിക്രൂര മർദ്ദനം. നവരാത്രി ആഘോഷത്തിൽ പങ്കെടുത്ത നാല് യുവാക്കളെ വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദൾ പ്രവർത്തകർ തല്ലിയോടിച്ചു. ‘ലൗ ജിഹാദ്’ തടയാൻ വേണ്ടിയാണ് യുവാക്കളെ പിടികൂടിയതെന്ന് സംഘടനാ വക്താക്കൾ അറിയിച്ചു.
നവരാത്രി ആഘോഷ വേദികളിൽ മറ്റ് മതസ്ഥർ പങ്കെടുക്കുന്നത് തടയാൻ വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദൾ വളണ്ടിയർമാർ രണ്ടിടത്ത് പരിശോധന നടത്തിയിരുന്നു. ഗർബ ഗ്രൗണ്ടിൽ നിന്ന് 4 മുസ്ലീം യുവാക്കളെ സംഘടന പിടികൂടി. ചോദ്യം ചെയ്യലിനിടെ ചിലർ ഇവരെ ക്രൂരമായി മർദിക്കുകയും യുവാക്കളെ പുറത്തേക്ക് തല്ലിയോടിക്കുകയും ചെയ്തു. ചൊവ്വാഴ്ച രാത്രി ഉണ്ടായ സംഭവത്തിന്റെ വീഡിയോ വൈറലായിരിക്കുകയാണ്.
എന്നാൽ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. വരും ദിവസങ്ങളിലും സർപ്രൈസ് പരിശോധന തുടരുമെന്ന് വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദൾ നേതാക്കൾ പറഞ്ഞു. ചില മതവിരുദ്ധർ ഹിന്ദു പെൺകുട്ടികളെ പീഡിപ്പിക്കാനും, ലൗ ജിഹാദിനും വേണ്ടി മനഃപൂർവം പ്രകോപനം സൃഷ്ടിക്കുകയാണെന്ന് ഇവർ ആരോപിച്ചു.
Story Highlights: Bajrang Dal men allegedly attack Muslims at garba venue in Ahmedabad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here