Advertisement

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് : മത്സരിക്കാൻ ദിഗ് വിജയ് സിംഗും

September 29, 2022
Google News 2 minutes Read
digvijay singh to contest in congress presidential election

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി ദിഗ് വിജയ് സിംഗും. ഇന്ന് നാമനിർദ്ദേശപത്രിക ഫോം വാങ്ങും. നാളെ പത്രിക സമർപ്പിക്കാനാണ് നീക്കം. ( digvijay singh to contest in congress presidential election )

നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി അടുത്തിരിക്കെ മത്സര രംഗത്തേക്ക് ചുവട് വച്ചിരിക്കുകയാണ് ദിഗ് വിജയ് സിംഗ്. ഭാരത് ജോഡോ യാത്രയിൽ നിന്ന് ദിഗ് വിജയ് സിംഗ് ഇന്നലെ ഡൽഹിയിലേക്ക് തിരിച്ചിരുന്നു.

അതേസമയം, രാജസ്ഥാനിലെ സംഭവ വികാസങ്ങളിൽ അശോക് ഗെഹ്‌ലോട്ടിനോട് ഹൈക്കമാന്റിന് നീരസം തുടരുകയാണ്. ഇന്നലെ ഡൽഹിയിൽ എത്തിയ അശോക് ഗെഹ്‌ലോട് സോണിയ ഗാന്ധിയുമായി കൂടി കാഴ്ച നടത്തി. 102 എംഎൽഎമാരുടെ നിലപാട് അശോക് സോണിയ ഗാന്ധിയെ അറിയിക്കുമെന്ന് രാജസ്ഥാൻ മന്ത്രി പ്രതാപ് സിങ് പറഞ്ഞു. രാജസ്ഥാൻ പ്രതിസന്ധിയും, അധ്യക്ഷ തെരഞ്ഞെടുപ്പും സംബന്ധിച്ചാണ് സോണിയ ഗാന്ധിയുമായുള്ള എ കെ ആൻറണിയുടെ നിർണായ കൂടിക്കാഴ്ച . അസ്വസ്ഥതകൾക്കെല്ലാം ശുഭപര്യവസന മാകുമെന്ന് കെസി വേണുഗോപാൽ ട്വന്റി ഫോറിനോട് ഇന്നലെ പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയുടെ കാര്യത്തിൽ പ്രതിസന്ധി തുടരുന്ന രാജസ്ഥാനിൽ എംഎൽഎമാരെ ഒപ്പം നിർത്താനുള്ള നീക്കം സച്ചിൻ പൈലറ്റ് സജീവമാക്കിയിട്ടുണ്ട്. ഡൽഹിയിൽ തുടരുന്ന സച്ചിൻ പൈലറ്റ് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയേക്കും.

Story Highlights: digvijay singh to contest in congress presidential election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here